India

ഡെപ്യൂട്ടി ചെയർമാന്റെ സന്ദർശനം നാടകമായിരുന്നെന്ന് അറിഞ്ഞില്ല; കെ.കെ രാഗേഷ് എം.പി

 

സസ്പെൻഷൻ ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതിഷേധ ധർണ്ണ നടത്തുന്ന എം.പി.മാരെ രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ ഇന്ന് കാലത്ത് സമരമുഖത്ത് സന്ദർശിച്ചു. ഡെപ്യൂട്ടി ചെയർമാന്റെ സന്ദർശനം നാടകമായിരുന്നു എന്നത് പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടപ്പോഴാണ് വ്യക്തമായത്. താൻ ഡപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ ഔദ്യോഗിക സന്ദർശനം നടത്തിയതല്ലെന്നും സമരം ചെയ്യുന്ന സഹപ്രവർത്തകരെ വ്യക്തിപരമായി സന്ദർശിച്ചതാണെന്നും പറഞ്ഞ അദ്ദേഹം പിന്നീട് രാജ്യസഭയിൽ ഉണ്ടായ സംഭവങ്ങളെ കുറിച്ച് ഉപവസിക്കാൻ പോകുകയാണെന്ന പ്രഖ്യാപനമാണ് നടത്തിയത്.നിമിഷങ്ങൾക്കകം അദ്ദേഹത്തിന്റെ മഹാ മനസ്കതയെ കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ് വന്നു.

ചട്ടവിരുദ്ധവും, ഭരണഘടന വിരുദ്ധവുമായ കർഷകദ്രോഹ കരിനിയമം പാസാക്കിയതോടെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട ബി.ജെ.പിയും അതിന്റെ സഖ്യകക്ഷിയായ ജെ.ഡി യു വും മുഖം മിനുക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയതെന്ന് വ്യക്തം. വരാനിരിക്കുന്ന ബിഹാർ ഇലക്ഷനിൽ ബി.ജെ.പിയും ജെ.ഡിയു വും കനത്ത തിരിച്ചടി ഏറ്റ് വാങ്ങാൻ പോകുകയാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ മുഖം മിനുക്കുന്നതിന്റെ ഭാഗമായാണ് ഡപ്യൂട്ടി ചെയർമാന്റെ സമര മുഖത്തെ സന്ദർശനവും പ്രധാനമന്ത്രിയുടെ ട്വീറ്റും എന്ന് വ്യക്തം.ചെപ്പടി വിദ്യ കൊണ്ട് ഇനിയും ജനങ്ങളെ വഞ്ചിക്കാനാവില്ലെന്ന് ഇക്കൂട്ടർ ഓർക്കുന്നത് നന്ന്. കെ കെ രാഗേഷ് എം.പി സമൂഹമാധ്യമത്തില്‍ കുറിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.