Web Desk
നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിൽ കോവിഡ് പരിശോധന നടത്തുന്നതിനാവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റുകൾ കേരളം ലഭ്യമാക്കാൻ തയ്യാറാണെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ച പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിമാനക്കമ്പനികളുടെ സഹകരണവും അതാതു രാജ്യങ്ങളിലെ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമാണ്. കേന്ദ്ര സഹായം ഇതിന് അനിവാര്യമാണ്. യു. എ. ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ പരിശോധനയ്ക്കുള്ള സൗകര്യമുണ്ട്. സൗദി അറേബ്യ, കുവൈറ്റ്, ബഹറൈൻ, ഒമാൻ എന്നിവടങ്ങളിലുള്ള പ്രവാസികൾക്ക് ഇത് സഹായകമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തു നിന്നെത്തിയവരിൽ 669 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ 503 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്നെത്തിയത് 313 പേരാണ്. ഈ കണക്കുകൾ ജാഗ്രത വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.