തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പരാതികള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കേള്‍ക്കുന്ന പരാതിപരിഹാര പരിപാടിക്ക് തുടക്കമായി. SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി ഇന്ന് കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ 23 പരാതികള്‍ നേരിട്ടു കേട്ടു. ഇവയില്‍ സമയബന്ധിതമായി നടപടി സ്വീകരിച്ച് പരാതിക്കാരെ വിവരം അറിയിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികള്‍ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജീവിതപങ്കാളിക്കും പരാതിപ്പെടാന്‍ അവസരമുണ്ട്. സംസ്ഥാന പോലീസ് മേധാവി എല്ലാ ആഴ്ചയും രണ്ട് മണിക്കൂര്‍ തിരഞ്ഞെടുക്കപ്പെട്ട പരാതികള്‍ കേള്‍ക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
അടുത്ത ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളിലെ പരാതികള്‍ ആണ് പരിഗണിക്കുന്നത്. പരാതികള്‍ നവംബര്‍ 30 ന് മുമ്പ് spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.