തിരുവനന്തപുരം: കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ശിശു സൗഹൃദമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. കുട്ടികള്‍ക്ക് ഏത് സമയത്തും നിര്‍ഭയരായി പരാതി നല്‍കാനുളള അന്തരീക്ഷം പോലീസ് സ്റ്റേഷനുകളില്‍ സൃഷ്ടിക്കാനാണ് കേരള പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 15 പോലീസ് സ്റ്റേഷനുകളില്‍ പുതുതായി ആരംഭിച്ച ശിശു സൗഹൃദ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഡിജിപി നിര്‍വ്വഹിക്കുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നവരുടെ മക്കള്‍ക്ക് സന്തോഷകരമായി സമയം ചെലവഴിക്കാന്‍ ലക്ഷ്യമിട്ട് 2006 ലാണ് ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ എന്ന ആശയം നടപ്പിലാക്കിയത്.
പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും പോലീസുകാരുടെ ജോലിയും മനസിലാക്കാനും അതുവഴി കുട്ടികള്‍ക്കും സമൂഹത്തിനും അവരോടുളള അകല്‍ച്ച ഇല്ലാതാക്കാനും ഇത്തരം കേന്ദ്രങ്ങള്‍ക്ക് കഴിയും. നിലവില്‍ 85 പോലീസ് സ്റ്റേഷനുകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ ഉള്ളത്. മൂന്ന് മാസത്തിനുളളില്‍ 12 പോലീസ് സ്റ്റേഷനുകളില്‍ കൂടി ഈ സംവിധാനം നടപ്പിലാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലം റൂറലിലെ ചടയമംഗലം, പത്തനാപുരം, അഞ്ചല്‍, എറണാകുളം സിറ്റിയിലെ ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പോലീസ് സ്റ്റേഷന്‍, വനിതാ പോലീസ് സ്റ്റേഷന്‍, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, മലമ്പുഴ, മലപ്പുറത്തെ ചങ്ങരംകുളം, നിലമ്പൂര്‍, താനൂര്‍, കണ്ണൂരിലെ പാനൂര്‍, കാസര്‍ഗോഡ് ജില്ലയിലെ ആധൂര്‍, രാജപുരം, ബദിയടുക്ക എന്നിവയാണ് ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളായി മാറിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.