തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദര്‍ശനം നടത്താമെന്ന് ദേവസ്വം ബോര്‍ഡ്. സംസ്ഥാനത്തെ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രവേശനം അനുവദിക്കുന്നില്ല. ഇത് ഭക്തര്‍ക്കിടയില്‍ വലിയതോതില്‍ മാനസികപ്രയാസം ഉണ്ടാക്കുന്നു എന്ന വസ്തുത തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മനസ്സിലാക്കുന്നു. ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ നടതുറന്നിരിക്കുന്ന സമയത്ത് ഭക്തര്‍ക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദര്‍ശനം നടത്താവുന്നതാണെന്ന് ബോര്‍ഡ് യോഗം തീരുമാനിച്ചതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഭക്തര്‍ 5 പേരില്‍ കൂടാതെയും കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചും ആണ് ദര്‍ശനം നടത്താനായി ക്ഷേത്രങ്ങളില്‍ എത്തിച്ചേരേണ്ടതെന്നും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.ഇതിനൊടൊപ്പം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വഴിപാട് നടത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് ഉത്തരവിട്ടു. വഴിപാട് പ്രസാദം ക്ഷേത്രത്തിന് പുറത്ത് ഒരു പ്രത്യേക കൗണ്ടര്‍ വഴി ആയിരിക്കും ഭക്തര്‍ക്ക് ലഭ്യമാക്കുക. കണ്ടെയ്ണ്‍മെന്റെ്സോണ്‍, റെഡ് സോണ്‍, ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബോര്‍ഡ് ഉത്തരവ് ബാധകമായിരിക്കില്ലെന്നും പ്രസിഡന്‍റ് അഡ്വ.എന്‍.വാസു പറഞ്ഞു.
അതേസമയം ഈ വര്‍ഷത്തെ ആറന്‍മുള വള്ളസദ്യ ആഗസ്റ്റ്മാസം 4 ന്ആ രംഭിക്കേണ്ടതാണ്. എന്നാല്‍ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആറന്‍മുള വള്ളസദ്യനടത്തുന്നത് പ്രായോഗികമല്ലെന്നും ആയത് ഉപേക്ഷിക്കേണ്ടതാണെന്നും ബോര്‍ഡ് തീരുമാനമെടുത്തു.വള്ളസദ്യ ഉപേക്ഷിച്ചതായുള്ള ബോര്‍ഡിന്റെ തീരുമാനം ആറന്‍മുള പള്ളിയോട സേവാസംഘത്തെ അറിയിക്കാനും ബോര്‍ഡ് തീരുമാനിച്ചുവെന്നും പ്രസിഡന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.