India

ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചു, മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

 

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷവും അക്രമവും. സമരത്തെ നേരിടാന്‍ കടുത്ത പ്രതിരോധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചാണ് കേന്ദ്രത്തിന്റെ മറുപടി. കര്‍ഷകസമരം നടക്കുന്ന സ്ഥലങ്ങളിലാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തി മേഖലകളില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് സേവനമില്ല. അതേസമയം, ചെങ്കോട്ട ഇപ്പോഴും സമരക്കാരുടെ നിയന്ത്രണത്തിലാണ്.

തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിരോധിക്കുകയും മെട്രോ സ്റ്റേഷനുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്‍ എച്ച് 44, ജി ടി കെ റോഡ്, ഔട്ടര്‍ റിംഗ് റോഡ്, സിഗ്‌നേചര്‍ ബ്രിഡ്ജ്, ജി ടി റോഡ്, ഐ എസ് ബി ടി റിംഗ് റോഡ്, വികാസ് മാര്‍ഗ്, ഐ ടി ഒ,എന്‍ എച്ച് 24, നിസാമുദ്ദിന്‍ ഖത്ത, നോയിഡ ലിങ്ക് റോഡ് എന്നിവിടങ്ങളിലെ ഗതാഗതമാണ് നിരോധിച്ചത്. ഡല്‍ഹിയുടെ ഹൃദയഭാഗമായ ഐ ടി ഒയിലും പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും സമരക്കാര്‍ എത്തി. ഇതിനിടെ, അക്രമികളെ തളളിപ്പറഞ്ഞ് സമരസമിതി രംഗത്തെത്തി. വിലക്ക് ലംഘിച്ചത് ബി കെ യു, കിസാന്‍ മസ്ദൂര്‍ സംഘ് തുടങ്ങി സംഘടനകളാണ്. ഇവരുമായി ബന്ധമില്ലെന്ന് കര്‍ഷകരുടെ സംയുക്തസമരസമിതി പറഞ്ഞു.

ചെങ്കോട്ട ഇപ്പോഴും പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലാണ്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുളള നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഐ ടി ഒയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. ഡല്‍ഹി പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്ന് കര്‍ഷകര്‍ ആരോപിക്കുമ്പോള്‍ ട്രാക്ടര്‍ മറിഞ്ഞാണ് ഇയാള്‍ മരിച്ചതെന്നും പൊലീസ് വെടിവയ്പ്പ് നടത്തിയിട്ടില്ലെന്നുമാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം.

അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്ക് ക്ഷതമേറ്റാലും രാജ്യത്തിന് മാത്രമാണ് നഷ്ടമെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ നന്മയ്ക്കായി കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.