ഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ച്ചയ്ക്ക് കേന്ദ്രം തയാറായേക്കും. കരാര്‍കൃഷി തര്‍ക്കങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ ഭേദഗതി നിര്‍ദേശിക്കും. താങ്ങുവില സംബന്ധിച്ച ഉറപ്പുകള്‍ എഴുതി നല്‍കാനും കേന്ദ്രം നീക്കം നടത്തുന്നുണ്ട്. വൈദ്യുതി ഭേദഗതി ബില്ലിലെ ആശങ്കകളും പരിഹരിച്ചേക്കും.
ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, രാജ്‌നാഥ് സിംഗ്, പിയൂഷ് ഗോയല്‍ എന്നിവരുമായി മോദി ചര്‍ച്ച നടത്തി. ഒന്നര മണിക്കൂറിലേറെയാണ് പ്രധാനമന്ത്രിയും മന്ത്രിമാരും ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അമിത് ഷായും നരേന്ദ്ര സിംഗ് തോമറും മടങ്ങി. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ഈ വിഷയങ്ങളില്‍ ധാരണയായതായാണ് സൂചന. പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
അതേസമയം കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള മൂന്നാംഘട്ട ചര്‍ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. കര്‍ഷക പ്രക്ഷോഭത്തിന് രാജ്യത്തിന് അകത്തും പുറത്തും പിന്തുണ വര്‍ധിച്ചു വരികയാണ്. കര്‍ഷക സമരത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയതും കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.