പ്രതിരോധ മേഖലയ്ക്ക് വേണ്ടി മാത്രമായുള്ള രാജ്യത്തെ ആദ്യ വ്യവസായ പാര്‍ക്ക് കേരളത്തില്‍ സജ്ജം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് 130.84 കോടി രൂപ ചെലവില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പ്രതിരോധ പാര്‍ക്ക് ഒരുങ്ങിയത്. 60 ഏക്കറിലുള്ള പാര്‍ക്കില്‍ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിര്‍മ്മാണം, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടെസ്റ്റിങ് , സര്‍ട്ടിഫിക്കേഷന്‍ എന്നിവയ്ക്കാണ് ഊന്നല്‍.
പ്രതിരോധ മേഖലയിലെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തമാകാനുള്ള പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് പദ്ധതി. ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള നിര്‍മ്മാണങ്ങൾക്ക് പുറമെ കയറ്റുമതിയും ലാമിടുന്നുണ്ട്. 50 കോടിരൂപയാണ് കേന്ദ്ര സഹായം.പ്രതിരോധ നിര്‍മ്മാണം, പ്രതിരോധ ഗതിനിര്‍ണയ ഉത്പന്നങ്ങള്‍, വ്യോമയാന -നാവിക സംവിധാനങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, തന്ത്രപരമായ ആശയവിനിമയ സംവിധാനങ്ങള്‍, വ്യക്തിഗത ഉപകരണങ്ങള്‍ , സുരക്ഷാ വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്കാണ് മുന്‍ഗണന.
വ്യവസായ ഭൂമി, കെട്ടിട സമുച്ചയം, സംഭരണശാല, കോമണ്‍ ഫെസിലിറ്റി സെന്റര്‍ തുടങ്ങിയവ സംരംഭകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ജലം, വൈദ്യുതി, റോഡ്, ട്രെയിനിംഗ് റൂം, തുടങ്ങി അടിസ്ഥാന സൗകര്യവും തയ്യാറാണ്. 30 വര്‍ഷത്തേക്കാണ് ലീസ് കാലാവധി. കിന്‍ഫ്ര വഴി യോഗ്യരായവര്‍ക്ക് പാര്‍ക്കില്‍ ഭൂമിയും മറ്റ് സൗകര്യങ്ങളും അനുവദിക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.