മാവേലിക്കര: വിവാഹവീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടാരമ്ബലം സ്വദേശി രഞ്ജിത്ത് (33) ആണ് മരിച്ചത്. സംഭവത്തില്‍ വരന്റെ പിതാവ് ഉള്‍പ്പടെ 10 പേര്‍ക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഇതില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ജനുവരി 26ന് മാവേലിക്കരയ്ക്ക് സമീപം കോഴിപ്പാലത്താണ് സംഭവം. വിവാഹത്തലേന്ന് നടന്ന സത്കാരത്തിനിടെ വിവാഹ വീട്ടില്‍ എത്തിയ അതിഥികളും പ്രദേശവാസികളുമായുണ്ടായ വാക്കുതര്‍ക്കമാണ് കൂട്ടത്തല്ലിലും കൊലപാതകത്തിലും കലാശിച്ചത്. വരന്റെ പിതാവ് നെല്‍സണ്‍ ജോലി ചെയ്യുന്ന കൊല്ലത്തു നിന്നും എത്തിയ സഹപ്രവര്‍ത്തകരുടെ ആഘോഷം റോഡിലേക്ക് നീണ്ടത് പ്രദേശവാസികള്‍ ചോദ്യം ചെയ്തു.
പിന്നാലെയാണ് നെല്‍സണും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കമ്പിയും വടികളും ഉപയോഗിച്ച് ചോദ്യം ചെയ്തവരെ ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ തലയ്ക്ക് അടിയേറ്റ രഞ്ജിത്തിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 30ന് പുലര്‍ച്ചെ മരിച്ചു.
സംഭവത്തില്‍ പോലീസ് ആദ്യം വധശ്രമത്തിന് കേസെടുത്തിരുന്നു. യുവാവ് മരിച്ചതിന് പിന്നാലെ പോലീസ് പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ള ആറ് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.