ബിജു കല്ലുമല
സംഘടനാപരമായി ഏറെ കെട്ടുറപ്പുള്ള, കഴിവുള്ള ഒ ഐ സി സി ദമ്മാം കമ്മിറ്റി ഏവർക്കും മാതൃക ആണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭാ സാമാജികത്വത്തിന്റെ അതുല്യമായ 50 വർഷങ്ങൾ പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ജനകീയ നേതാവ് ശ്രീ.ഉമ്മൻ ചാണ്ടിയെ ദമ്മാം ഒഐസിസി ആദരിച്ച സുവർണ്ണം,സുകൃതം വെർച്ച്വൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് ബുദ്ധിമുട്ടിയ പ്രവാസികൾക്ക് ഭക്ഷണവും, മരുന്നും, താമസ സൗകര്യങ്ങളും, വിമാന ടിക്കറ്റുകളും ദമ്മാം ഒ ഐ സി സി നൽകിയത് ഏറെ ചർച്ചയായിട്ടുള്ളതാണ്. നാട്ടിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ച് നടത്തിയ പ്രവർത്തനങ്ങളും ശ്ലാഘനീയമാണ്. നിരവധി വിമാനങ്ങൾ ചാർട്ട് ചെയ്തതും, പ്രളയ സമയത്ത് വീടുകൾ നിർമ്മിച്ച് നൽകിയതുൾപ്പെടെ ഉള്ള ദമ്മാം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.
എല്ലാ അർത്ഥത്തിലും പ്രവാസികളെ കബളിപ്പിക്കുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രവാസികൾക്ക് ആയി സമാനതകൾ ഇല്ലാത്ത പ്രവർത്തനങ്ങൾ ആണ് കാഴ്ച വെച്ചിരുന്നത്.നോർക്ക ഏറെ സജീവമായ ആ കാലഘട്ടത്തെ അപേക്ഷിച്ച് ഇന്ന് നോക്ക്കുത്തി ആയി മാറിയിരിക്കുന്നു. പ്രവാസികളെ മരണത്തിന്റെ വ്യാപാരികൾ ആക്കി ഒറ്റപ്പെടുത്താൻ ആണ് ഈ സർക്കാർ ശ്രമിച്ചത്.
കൃത്യതയുള്ള, സുതാര്യമായ ഉമ്മൻചാണ്ടിയുടെ ജീവിതം ഏവർക്കും ഒരു പാoപുസ്തകമാണ്. മികച്ച ഭരണാധികാരി എന്ന നിലയിൽ ഐക്യരാഷ്ട്ര സഭയുടെ ബഹുമതി ഏറ്റുവാങ്ങിയ അദേഹം , കേരള രാഷ്ട്രീയത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വമാണ് എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ദമ്മാം ഒ ഐ സി സി ചെയ്ത ഉജ്ജ്വലമായ സേവന പ്രവർത്തനങ്ങൾ തനിക്ക് നേരിട്ട് അനുഭവമുള്ളതാണെന്ന് മറുപടി പ്രസംഗത്തിൽ ശ്രീ ഉമ്മൻചാണ്ടി പറഞ്ഞു.യു ഡി എഫ് പ്രവാസികൾക്ക് എന്നും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. എന്നും പ്രവാസി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കരുതലോടെ ഉള്ള സമീപനമാണ് യു ഡി എഫ് നയമായി സ്വീകരിച്ചിട്ടുള്ളത്. നോർക്ക ഡിപ്പാർട്ട്മെന്റ് അങ്ങനെ ഉള്ള പ്രവാസി പദ്ധതിയുടെ ഭാഗമായി ഉണ്ടായിട്ടുള്ളതാണ്. പ്രവാസികളുടെ ഹൃദ്യമായ സേവനപ്രവർത്തനങ്ങളെ എന്നും ആദരവോടെ ആണ് നോക്കികാണുന്നത്.
നാടിനെ നശിപ്പിക്കുന്ന, നിരാശാജനകമായ സർക്കാരുകൾ ആണ് ഇന്ന് കേരളവും കേന്ദ്രവും ഭരിക്കുന്നത്. നാടിന്റെ രക്ഷയ്ക്കായ് കോൺഗ്രസ്സ് അധികാരത്തിൽ വരണം. അഭിമാനത്തോടെ തല ഉയർത്തി നിൽക്കാനായ് പ്രസ്ഥാനത്തോടൊപ്പം പ്രവാസികളുടെ അത്മാർത്ഥമായ പിന്തുണ ഉണ്ടാകണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
തനിയ്ക്ക് ഉണ്ടായ നേട്ടം, അത് പാർട്ടിയുടെയും പുതുപള്ളിയിലെ ജനങ്ങളുടേതും ആണ് എന്ന് അദ്ദേഹം പറഞ്ഞു. ഈ നേട്ടത്തെ ആദരിച്ച ദമ്മാം ഒ ഐ സി സി യ്ക്ക് ശ്രീ ഉമ്മൻ ചാണ്ടി നന്ദി പറഞ്ഞു.
മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, മുൻ പ്രവാസികാര്യ വകുപ്പ് മന്ത്രി കെ സി ജോസഫ് എം എൽ എ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, സക്കീർ ഹുസൈൻ, ഷാനവാസ് ഖാൻ, മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥ് എം എൽ എ, കോൺഗ്രസ്സ് നേതാക്കളായ മാന്നാർ അബ്ദുൽ ലത്തീഫ്, ജോസി സെബാസ്റ്റ്യൻ, ജർമ്മിയാസ്, പി എ സലിം, കല്ലട രമേശ്, കെ പി സി സി നിർവ്വാഹക സമിതി അംഗവും ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡന്റുമായ അഹമ്മദ് പുളിക്കൽ, ഗ്ലോബൽ ഭാരവാഹികളായ സി അബ്ദുൽ ഹമീദ്, രാജു കല്ലുംപുറം, ചന്ദ്രൻ കല്ലട, അഷ്റഫ് മുവാറ്റുപുഴ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്മാഈൽ എരുമേലി, ജിദ്ദ റീജണൽ പ്രസിഡന്റ് കെ ടി ഏ മുനീർ, അസീർ റീജണൽ പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചൽ, ബഹ്റൈൻ ഒ ഐ സി സി നാഷണൽ പ്രസിഡന്റ് ബിനു കുന്നന്താനം, ദമാം റീജണൽ ഭാരവാഹികൾ ആയ ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, റഫീഖ് കൂട്ടിലങ്ങാടി, ഷംസ് കൊല്ലം, റഷീദ് ഇയ്യാൽ, നിസ്സാർ മാന്നാർ, ബുർഹാൻ ലബ്ബ, രാധികാ ശ്യാംപ്രകാശ്, തോമസ് തൈപറമ്പിൽ മറ്റു റീജണൽ ഭാരവാഹികളായ അബ്ദുളള വല്ലഞ്ചിറ, ലാലു ശൂരനാട് എന്നിവർ ആശംസ അറിയിച്ചു.
പ്രവർത്തക ബാഹുല്യം കൊണ്ട് സമ്പന്നമായിരുന്ന യോഗത്തെ നേതാക്കൾ അഭിനന്ദിച്ചു.
ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50 വർഷങ്ങളുടെ ആദരവിനായി ദമ്മാം ഒ ഐ സി സി കാരുണ്യ സ്‌പർശം പദ്ധതിയുടെ ഭാഗമായി ഏറ്റവും കുറഞ്ഞ നിരക്കിൽ കൊച്ചിയിലേയ്ക്ക് ചാർട്ടേഡ് വിമാനം യോഗത്തിൽ പ്രസിഡന്റ് ബിജു കല്ലുമല പ്രഖ്യാപിച്ചു.
റീജണൽ പ്രസിഡന്റ് ബിജു കല്ലുമല അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ റീജണൽ ജനറൽ സെക്രട്ടറിമാരായ ഷിഹാബ് കായംകുളം സ്വാഗതവും ഇ കെ സലിം നന്ദിയും പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.