Kerala

ദളിത് വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സാമ്പത്തിക സഹായം തേടി ആദിശക്തി സമ്മര്‍ സ്‌കൂള്‍

 

ദളിത് വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ആദിശക്തി സമ്മര്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി സമരത്തിലായിരുന്ന ആദിശക്തി സമ്മര്‍ സ്‌കൂള്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സാമ്പത്തിക സഹായം തേടിയിരിക്കുകയാണ്.

സര്‍,

ആദിവാസി/ദളിത് വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ആദിശക്തി സമ്മര്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടു കാണുമല്ലോ. ആദിശക്തി സമ്മര്‍ സ്‌കൂള്‍ നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്തു വരുന്നുണ്ട്. കേരള സര്‍ക്കാരിന്റെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പട്ടികജാതി വികസന വകുപ്പ് എന്നിവ നേരിട്ടു നടത്തുന്ന പോസ്റ്റുകള്‍ക്ക് പുറമേ തൊഴില്‍ നൈപുണ്യ കോഴ്‌സുകള്‍ക്കും മറ്റു താല്‍ക്കാലിക ഡിപ്ലോമ കോഴ്‌സുകള്‍ക്കും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഒരു ഹോസ്റ്റല്‍ നടത്തിവരുന്നുണ്ട്. എറണാകുളം തമ്മനം ടൗണില്‍ അടുത്തുള്ള ഒരു വാടകക്കെട്ടിടത്തിലാണ് ഹോസ്റ്റല്‍. കോവിഡ് 19 സാഹചര്യത്തില്‍ കുറച്ചുമാസങ്ങളായി ഹോസ്റ്റലില്‍ പൂര്‍ണ സമയം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഗാന്ധി യൂണിവേഴ്‌സിറ്റി നടത്തുന്ന ഡിഗ്രി രണ്ടാം സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ചെങ്കിലും സര്‍ക്കാര്‍ ഹോസ്റ്റലുകള്‍ തുറന്നിട്ടില്ല. ആയതിനാല്‍ ഏതാനും കുട്ടികളെ മേല്‍പ്പറഞ്ഞ ഹോസ്റ്റലില്‍ താമസിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം എറണാകുളം സിറ്റിയിലും പരിസരത്തുമായി പുതുതായി അഡ്മിഷന്‍ എടുത്ത ഏതാനും വിദ്യാര്‍ഥികളെ കൂടി താല്‍ക്കാലികമായി ഇവിടെ താമസിപ്പിക്കുന്നു.

നിലവിലുള്ള ഹോസ്സ്റ്റല്‍ പഴയ കെട്ടിടത്തിലും കുറഞ്ഞ സൗകര്യങ്ങള്‍ മാത്രമുള്ളതാണ്. കെട്ടിട ഉടമ ചെറിയ ഒരു തുകമാത്രമെ വാടകയായി ഈടാക്കുന്നുള്ളൂ. ആയതിനാല്‍ പ്രാഥമികമായ മെയിന്റനന്‍സുകള്‍ താമസക്കാര്‍ തന്നെ ചെയ്യണം എന്നതാണ് നിലവിലുള്ള ധാരണ. ആയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യം വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹോസ്റ്റല്‍ ബില്‍ഡിങ്ങില്‍ മെയിന്റനന്‍സ് പ്രവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

കഴിഞ്ഞ ഒരു മാസക്കാലമായി വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി ആദിശക്തി സമ്മര്‍ സ്‌കൂള്‍ തുടര്‍ച്ചയായ സമരത്തില്‍ ആയിരുന്നല്ലൊ. നിരവധി സുഹൃത്തുക്കള്‍ ഇതിനായി സഹായം നല്‍കിയിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ ആവശ്യം ചെയ്യേണ്ട പ്രവര്‍ത്തികള്‍ക്ക് ഞങ്ങള്‍ക്ക് സാമ്പത്തികമായ പിന്തുണ ആവശ്യമായി വന്നിരിക്കുകയാണ്.

ഇതിനായുള്ള ആകെ ബഡ്ജറ്റ് : 25000/
താങ്കളും താങ്കളുടെ സുഹൃത്തുക്കളും പരമാവധി സാമ്പത്തിക സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തുക താഴെപ്പറയുന്ന A/C ല്‍ നിക്ഷേപിക്കേണ്ടതാണ്.

Ac.No.67352523273
Jishnu G
Mob.7510344646 , 9446425830
IFSC:SBIN0070193
Branch: Sulthan bathery
Bank SBI

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.