ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുന്നത് തുടരുന്നു. തമിഴ്‌നാട് തീരത്ത് നാശം വിതച്ച നിവാര്‍ പുതുച്ചേരിക്കടുത്ത് കര തൊട്ടു. പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുളള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. പുതുച്ചേരി, കടലൂര്‍ തുടങ്ങിയ മേഖലകളില്‍ മഴയും കാറ്റും തുടരുന്നു. അടുത്ത് വരുന്ന മണിക്കൂറുകളില്‍ കാറ്റിന്റെ വേഗത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പോമാരിയും കനത്ത മഴയും തുടരുകയാണ്. ഒരു ലക്ഷം പേരെ തമിഴ്‌നാട് തീരത്ത് നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ 13 ജില്ലകള്‍ക്കും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ നിവാര്‍സ കാര്യമായി ബാധിക്കുമെന്നാണ് കണക്കു കൂട്ടല്‍. പുതുച്ചേരിയില്‍ പൊതു അവധിയും നിരോദനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയില്‍ നിവാര്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് തുറന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 044 25384530, 044 253845
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.