Kerala

സാപ്ലിംഗ് ക്രിയേഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍

 

കോഴിക്കോട്: പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനമായ സാപ്ലിംഗ് ക്രിയേഷന്‍സ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഐ ഡിസൈന്‍, സാസ് ആപ്ലികേഷന്‍ തുടങ്ങിയവയില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സാപ്ലിംഗ് ക്രിയേഷന്‍സ്.

സൈബര്‍പാര്‍ക്കിലെ സഹ്യ കെട്ടിടസമുച്ചയത്തിലെ 2500 ചതുരശ്ര അടി സ്ഥലത്താണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. ഐടി പാര്‍ക്ക്സ് കേരള സിഇഒ ശശി പിഎം കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി.

കമ്പനി പ്രമോട്ടര്‍മാരായ സിഇഒ ആനന്ദ് കൃഷ്ണന്‍ ഡയറക്ടര്‍ കെ പി ഉഷ, സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി, കാലിക്കറ്റ് ഫോറം ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രസിഡന്‍റ് ഹാരിസ് പി ടി, സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ കെ വി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

വടക്കന്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഐടി സമുച്ചയമാണ് സൈബര്‍ പാര്‍ക്ക്. പരിസ്ഥിതി സൗഹൃദമായ 45 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി കെട്ടിട സമുച്ചയങ്ങളാണ് ഇവിടെയുള്ളത്. അന്താരാഷ്ട്ര കമ്പനികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ തക്ക വിധമുള്ള അടിസ്ഥാന സൗകര്യവുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.