തിരുവനന്തപുരത്തെ റീജിയണല്‍ ഔട്ട്റീച്ച് ബ്യൂറോ, ശാന്തി നികേതന്‍ സ്കൂളുമായി സഹകരിച്ച് സൈബര്‍ ഭീഷണികളും കുട്ടികളും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.ഓണ്‍ലൈന്‍ പഠനം വ്യാപകമായ ഈ കാലഘട്ടത്തില്‍ സൈബര്‍ ദുരുപയോഗങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്മാര് ആയിരിക്കണം എന്ന് ക്ലാസ്സ് നയിച്ച രാജഗിരി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രഫസര്‍ ബിനു. എ പറഞ്ഞു.
കുട്ടികള്‍ക്ക് സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം സൈബര്‍ ഇടം സുരക്ഷിതമായി ഉപയോഗിക്കുന്നതിന് സൈബര്‍ നൈതികത പഠിപ്പിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ തരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അവബോധത്തിന്റെ അഭാവം മൂലം കൗമാരക്കാര്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്നും; മാത്രമല്ല ഇവ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ കൂടുതലായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി. പത്താം ക്ലാസില്‍ നിന്നുള്ള നൂറോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.
റീജിയണല്‍ ഔട്ട്റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ ബീനയും പരിപാടിയില്‍ സംസാരിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.