India

രാജ്യത്ത് നിലവിൽ കോവിഡ് ചികിത്സയിലുള്ളത് 3,58,692 പേര്‍

 

കോവിഡ് പ്രതിരോധത്തിനായി യഥാസമയം കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് ആവിഷ്കരിച്ച നടപടികളും നയങ്ങളുമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിത നിലയിൽ തുടരാൻ സഹായിക്കുന്നത്. ഇന്ന് രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3, 58, 692 ആണ്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 6,53 750 ആയി വർദ്ധിച്ചു. നിലവിൽ രോഗമുള്ളവരുടെയും രോഗമുക്തി നേടിയവരുടെയും എണ്ണത്തിലുള്ള വ്യത്യാസം ക്രമാനുഗതമായി വർദ്ധിക്കുകയാണ്. ഈ വ്യത്യാസം ഇന്ന് 2, 95, 058 ആണ്. വീടുകളിലോ ആശുപത്രികളിലോ ചികിത്സയിലുള്ള 3,58,692 പേർക്കും ആരോഗ്യപരിചരണം ഉറപ്പാക്കുന്നുണ്ട്.

കേന്ദ്ര-സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകളുടെ സംയോജിത നടപടികളാണ് കോവിഡ് മഹാമാരിയുടെ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കുന്നത്. സംസ്ഥാനങ്ങളുടെ കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രം എല്ലാവിധ പിന്തുണയും നൽകി വരുന്നു. രോഗികളുടെ എണ്ണം വർധിക്കുന്ന പ്രദേശങ്ങളിൽ വിദഗ്ധ സംഘത്തെ കേന്ദ്രം അയക്കുന്നുണ്ട്. ബീഹാർ ഗവൺമെന്റിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ കേന്ദ്ര സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ ലവ് അഗർവാൾ, എൻ. സി. ഡി. സി. ഡയറക്ടർ ഡോ.എസ്. കെ. സിംഗ്, ന്യൂഡൽഹി എയിംസിലെ മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. നീരജ് നിശ്ചൽ എന്നിവരാണ് സംഘത്തിലുള്ളത്. സംഘം നാളെ ബീഹാറിൽ എത്തിച്ചേരും.

വീടുകൾ തോറുമുള്ള സർവ്വേ, നിശ്ചിത ചുറ്റളവിൽ നിയന്ത്രണ പ്രവർത്തനങ്ങൾ, സമ്പർക്കത്തിൽ ഉള്ളവരെ യഥാസമയം കണ്ടെത്തൽ, കണ്ടെയ്ൻമെന്റ്, ബഫർ സോണുകളിലെ നിരീക്ഷണം, ഗുരുതര രോഗങ്ങൾക്ക് മികച്ച ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പ്രധാന പ്രതിരോധ പ്രവർത്തന മാർഗങ്ങൾ. ആശുപത്രി സൗകര്യങ്ങൾ തുടർച്ചയായി വർദ്ധിപ്പിക്കുന്നതും രോഗമുക്തി നിരക്ക് ഉയരാൻ സഹായിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 17,994 പേരാണ് കോവിഡ് രോഗ മുക്തരായത്. രോഗമുക്തി നിരക്ക് ഇപ്പോൾ 63 ശതമാനം ആണ്. ഐ സി എം ആർ ന്റെ പുതിയ പരിശോധന നയമനുസരിച്ച് എല്ലാ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാർക്കും കോവിഡ് പരിശോധനയ്ക്കായി നിർദ്ദേശിക്കാവുന്നതാണ്.ആർ. റ്റി. പി. സി. ആർ , റാപ്പിഡ് ആന്റിജൻ പോയിന്റ് ഓഫ്കെയർ, ട്രൂ നാറ്റ്, സി ബി നാറ്റ് പരിശോധനകൾ എന്നിവ ആകെ പരിശോധനകളുടെ എണ്ണം വർദ്ധിക്കുന്നതിന് സഹായകമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3, 61, 024 സാമ്പിളുകളാണ് പരിശോധിച്ചത്.ആകെ നടത്തിയ 1, 34, 33, 742 പരിശോധനകൾ രാജ്യത്തെ ദശലക്ഷം പേരിലെ പരിശോധന നിരക്ക് 9734.6 ആയി വർധിപ്പിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.