Kerala

ആരോഗ്യ വകുപ്പിലെ പ്രതിസന്ധി: സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍  വേണമെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം:  ആരോഗ്യ വകുപ്പില്‍ ഗുരുതരമായ പ്രതിസന്ധിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  രോഗികള്‍ക്ക് ചികല്‍സകിട്ടാതെ പുഴുവരിച്ച് കഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത്.  അടിസ്ഥാന സൗകര്യങ്ങളില്ലാതെ  പ്രവര്‍ത്തിക്കാന്‍ കഴിയില്ലന്ന് കാട്ടി പത്ത് കത്തുകളാണ് തിരുവനന്തപുരം മെഡിക്കല്‍  കോളജിലെ ഉദ്യോഗസ്ഥര്‍  ആരോഗ്യമന്ത്രിക്കയച്ചത്.

കഴിഞ്ഞ ദിവസം ഇവിടെ മൃതദേഹം തന്നെ മാറിപ്പോയ സംഭവമുണ്ടായി.  ആംബുലന്‍സില്‍ ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയും, മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി തൂങ്ങിമരിക്കുകയും ചെയ്യുന്നു. എന്താണ് ആരോഗ്യ വകുപ്പില്‍ സംഭവിക്കുന്നതെന്നും ആര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് മണിക്കൂര്‍ ഒ  പി  നിര്‍ത്തിയിരിക്കുന്ന അവസ്ഥാ വിശേഷമുണ്ടായി.   ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ അനിശ്ചിത കാല സമരത്തിലേക്ക് പോകുന്നുവെന്ന് പറയുന്നു.  ഭരണകൂടം ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നുണ്ടോ എന്ന ചോദ്യമാണ് ഉയര്‍ന്ന്  വരുന്നത്.  പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതിന് പകരം സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുക യാണ്.

കോവിഡ് പ്രതിരോധത്തിന്റെ  കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.  ആരോഗ്യമേഖലയുണ്ടാകേണ്ട അടിസ്ഥാന സൗകര്യം വികസനം മുഴുവന്‍ മുരടിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.  സംസ്ഥാനത്ത് കോവിഡ് രോഗികള്‍  വലിയ തോതില്‍ അവഗണ അനുഭവിക്കുക യാണ്.  ആരോഗ്യ രംഗത്ത് ഈ ഗുരുതരാവസ്ഥ  പരിഹരിക്കാന്‍സര്‍ക്കാര്‍ അടിയന്തിരമായി ഇടപടെണമെന്നും  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  എല്ലാ ദിവസവും  പത്ര സമ്മേളം നടത്തുന്ന മുഖ്യമന്ത്രി ഇത് കൊണ്ടായിരിക്കും മൂന്ന് ദിവസമായിട്ടും  പത്ര സമ്മേളനം നടത്താത്തതെന്നും  അദ്ദേഹം പറഞ്ഞു.  ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത് കൊണ്ട്  മുന്‍കൈ എടുക്കില്ലന്നാണ്  പ്രതിപക്ഷം ചോദിക്കുന്നത്.

ആശുപത്രിയധികരുടെ അനാസ്ഥ മൂലം ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായ  സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ ഇതുവരെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.   ആരോഗ്യമന്ത്രിയില്‍ വിശ്വാസമില്ലന്ന് തന്നെയാണ്   മരിച്ച ഇരട്ടക്കുട്ടികളുടെ പിതാവ് പറഞ്ഞത്. അത്രക്ക് ഗുരുതരമായ അവസ്ഥ ആരോഗ്യ  രംഗത്ത് നിലനില്‍ക്കുമ്പോഴും  ഉദ്ഘാടന മഹാമഹങ്ങളിലാണ്  സര്‍ക്കാരിന്  ശ്രദ്ധ.   അത് മാറ്റിവച്ച് അരോഗ്യ രംഗത്തെ ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപടെണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളജില്‍  കോവിഡ് രോഗിക്ക്  പുഴവരിക്കാനുണ്ടായ സാഹചര്യമെന്തെന്ന് കണ്ടെത്തണമെന്നാണ് തന്റെ നിലപാട്.  അതില്‍ നടപടി വേണ്ടെന്നല്ല   പറഞ്ഞത് അതിലേക്ക് നയിച്ച കാര്യങ്ങള്‍ എന്തെന്ന് കണ്ടെത്തണമെന്നാണ് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.  മാത്രമല്ല കോവിഡ് ബാധിതരല്ലാത്ത രോഗികള്‍ക്ക് ഒരിടത്തും  രക്ഷയില്ല.  വെന്റിലേറ്ററോ ഐ സി യു  വോ  അടക്കമുള്ള യാതൊരു അടിസ്ഥാന സൗകര്യവും ആശുപത്രികളില്ല.   ഈ പ്രതിസന്ധികള്‍ പരഹരിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് നാല് ദിവസമായി യാതൊരു നടപടികളും  സ്വീകരിക്കുന്നില്ല.  ഇതൊന്നും ശ്രദ്ധിക്കാന്‍ മുഖ്യമന്ത്രിയില്ല, ആരോഗ്യമന്ത്രിയേ കാണേനേ ഇല്ല. ഇതാണ് കേരളത്തിലെ ആരോഗ്യ രംഗത്ത്  ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥിതിവിശേഷമെന്നും രമേശ്  ചെന്നിത്തല കുറ്റപ്പെടുത്തി.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.