“Depth of Indian cricket is scary” – ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി കൊണ്ട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ നടന്ന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ നേടിയ അതിനാടകീയവും ഐതിഹാസികവുമായ വിജയത്തെ കുറിച്ച് ദക്ഷിണാഫ്രിക്ക കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്‌മാന്‍മാരിലൊരാളായ എ ബി ഡി വില്ലിയേഴ്‌സ് പറഞ്ഞ വാക്കുകള്‍ ആണിത്. രണ്ടാം നിര ടീം എന്ന് പറയാവുന്ന ക്രിക്കറ്റ് സംഘം തോല്‍ക്കുകയോ സമനിലയാകുകയോ ആകാന്‍ സാധ്യതയുണ്ടായിരുന്ന നാലാം ടെസ്റ്റില്‍ നേടിയ ആധികാരിക വിജയമാണ് ഈ വാക്കുകള്‍ ഡിവില്ലിയേഴ്‌സിനെ കൊണ്ട് ഉച്ചരിപ്പിച്ചത്. ട്വന്റി ട്വന്റി ഫോര്‍മാറ്റില്‍ കളിച്ച് ശീലിച്ച യുവതാരങ്ങള്‍ ഓസ്‌ട്രേലിയയുടെ ലോകോത്തര ടീമിനെതിരെ ടെസ്റ്റില്‍ കാണിച്ച പോരാട്ടവീര്യം ഏത് എതിരാളിയെയും ഭയപ്പെടുത്താന്‍ പോന്നതു തന്നെയാണ്.
ക്യാപ്‌റ്റനും ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനുമായ വിരാട് കോലി നയിച്ച ആദ്യ ടെസ്റ്റില്‍ ദയനീയവും ചരിത്രം സൃഷ്‌ടിച്ചതുമായ തോല്‍വിക്കു ശേഷം അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ രണ്ട് വിജയങ്ങള്‍ നേടുകയും വിജയത്തിന് തുല്യമായ ഒരു സമനില കൈവരിക്കുകയും ചെയ്‌ത ടീമിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. നാല് ടെസ്റ്റുകളുള്ള പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരുമെന്ന് തോന്നിപ്പിച്ച തുടക്കത്തിനു ശേഷമാണ് ഒരു ത്രില്ലര്‍ സിനിമക്ക് സമാനമാം വിധം ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മയില്‍ എന്നും നിലനില്‍ക്കുന്ന ട്വിസ്റ്റുകളിലൂടെ ഇന്ത്യന്‍ ടീം അതിജീവനത്തിന്റെ വീരഗാഥ ചമച്ചത്.
കോലി ഭാര്യയുടെ പ്രസവത്തോട് അനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങിയതിനു ശേഷം ക്യാപ്‌റ്റന്‍ സ്ഥാനത്തെത്തിയ അജിങ്കെ രഹാന ടീമിന് കൊടുത്ത ദിശാബോധവും ആത്മവിശ്വാസവും എടുത്തു പറയേണ്ടതാണ്. രണ്ടാമത്തെ ടെസ്റ്റിലെ രഹാനെയുടെ സെഞ്ച്വറിയാണ് ഇന്ത്യയെ ആദ്യവിജയത്തിലേക്കും പരമ്പരയില്‍ സമനില പിടിക്കുന്നതിലേക്കും നയിച്ചത്. മൂന്നാമത്തെ കളിയില്‍ ഇന്ത്യ മിക്കവാറും തോല്‍ക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വിധിയെഴുതിയ ഇടത്തുനിന്നാണ് ചേതേശ്വര്‍ പൂജാര, ശുഭ്‌മാന്‍ ഗില്‍, വിഹാരി തുടങ്ങിയ താരങ്ങള്‍ സമനിലക്ക് തുല്യമായ വിജയം നേടിയെടുത്തത്.
ശ്വാസമടക്കിപിടിച്ച് മാത്രം ഇരുന്ന് കാണാവുന്ന ഒരു ത്രില്ലറിന്റെ അതിനാടകീയമായ ക്ലൈമാക്‌സ് പോലെയായിരുന്നു നാലാമത്തെ ടെസ്റ്റ്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എന്നും ഓര്‍മയില്‍ കുറിക്കാനുള്ള നിമിഷങ്ങള്‍ പകര്‍ന്നുനല്‍കിയാണ് നാലാമത്തെ ടെസ്റ്റില്‍ ഇന്ത്യ വിജയവും ഒപ്പം പരമ്പരയും സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്ങ്‌സില്‍ ആറിന് 186 എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയക്ക് അവരുടെ സ്ഥിരം വിജയവേദിയായ ഗാബയില്‍ അനായാസ വിജയം സമ്മാനിക്കുമെന്ന് വരെ തോന്നിച്ചിടത്തു നിന്നാണ് അവിശ്വസനീയമായ കരകയറ്റമുണ്ടായത്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡ് 66 റണ്‍സായി പരിമിതപ്പെടുത്താനും രണ്ടാം ഇന്നിങ്ങ്‌സില്‍ അവരെ വേഗത്തില്‍ തന്നെ പുറത്താക്കാനും പിന്നീട് സമത്ഥമായി ബാറ്റ് വീശി വിജയതീരത്തേക്ക് അണയാനും സാധിച്ചത് ട്വന്റി ട്വന്റി ടീമില്‍ സ്ഥാനം പിടിക്കുകയും അതിനു ശേഷം പ്രമുഖ താരങ്ങളുടെ പരിക്ക് കൊണ്ടു മാത്രം ടെസ്റ്റ് ടീമിലെത്തുകയും ചെയ്‌ത ഏതാനും യുവതാരങ്ങളാണ്. അനുഭവസമ്പത്തുള്ള കളിക്കാര്‍ക്ക് മാത്രം ടെസ്റ്റില്‍ കാഴ്‌ച വെക്കാന്‍ സാധിക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ് ശുഭ്‌മാന്‍ ഗില്‍, വാഷിങ്‌ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ടി.നടരാജന്‍ എന്നീ യുവവാഗ്‌ദാനങ്ങള്‍ പുറത്തെടുത്തത്.
ക്രിക്കറ്റ് ഒരു മതം തന്നെയായി ഹൃദയത്തിലേറ്റിയ ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് അത്യാവേശം പകര്‍ന്ന പരമ്പര വിജയം ഈ കായികരൂപത്തിനുള്ള സവിശേഷമായ അതിനാടകീയ സ്വഭാവത്തിന്റെ ഏറ്റവും മികച്ച മുദ്രണങ്ങളിലൊന്നായിട്ടാവും ഓര്‍ക്കപ്പെടുക. മുഖ്യധാരയിലുള്ള രണ്ടോ മൂന്നോ കളിക്കാരെ അമിതമായി ആശ്രയിക്കുന്ന നിലയില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് എന്തുമാത്രം വളര്‍ന്നുവെന്നതാണ് ഈ പരമ്പര കാട്ടിത്തന്നത്
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.