വാശി പിടിപ്പിച്ചാല്‍ വാക്‌സിനും മരുന്നും കേരളം നിര്‍മ്മിക്കുമെന്ന് ഡോ. സുല്‍ഫി നൂഹ്. ഇനിയും പാന്‍ഡെമിക്കുകളും പകര്‍ച്ചവ്യാധികളും വരും. എന്നാല്‍ കേരളത്തിന് കഴിയാത്തതായി ഒന്നുമില്ല. കാരണം കേരളം ഒരു 30 കൊല്ലത്തില്‍ ഏറെയായി ലോകരാജ്യങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ ചെറിയതോതിലെങ്കിലും മാതൃകയാണ്. വാക്‌സിന്‍ നിര്‍മ്മിക്കാന്‍ നമ്മളെക്കാളും ചെറിയ രാജ്യങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷുകള്‍ക്ക് കഴിയുമെങ്കില്‍ നമുക്ക് തീര്‍ച്ചയായും കഴിയുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.
സുല്‍ഫി നൂഹിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
കേരളത്തില്‍ വാക്‌സിന്‍?
കേരളത്തില്‍ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിയുമോയെന്നാണ് ചോദ്യം. കേരളത്തിന് വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിയും.
ഉറപ്പായും.
ഈ പാന്‍ഡെമിക് നേരിടാന്‍ അല്ല. അടുത്ത പാന്റെമികിന്…
ഇനിയും പാന്‍ഡെമിക്കുകളും പകര്‍ച്ചവ്യാധികളും വരും. എന്നാല്‍ കേരളത്തിന് കഴിയാത്തതായി ഒന്നുമില്ല. കാരണം കേരളം ഒരു 30 കൊല്ലത്തില്‍ ഏറെയായി ലോകരാജ്യങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ ചെറിയതോതിലെങ്കിലും മാതൃകയാണ്. വാക്‌സിന്‍ നിര്‍മ്മിക്കാന്‍ നമ്മളെക്കാളും ചെറിയ രാജ്യങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷുകള്‍ക്ക് കഴിയുമെങ്കില്‍ നമുക്ക് തീര്‍ച്ചയായും കഴിയും.
പക്ഷെ വാക്‌സിനുകള്‍ നിര്‍മിക്കുന്നതിനു മുന്‍പ് നല്ല ഒന്നാന്തരം നിലവാരം കാത്തുസൂക്ഷിക്കുന്ന ദിവസേന ഉപയോഗിക്കുന്ന മരുന്ന് നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങണം. ഇതിന്റെ കുത്തക മറ്റുചില സംസ്ഥാനങ്ങള്‍ക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള മരുന്നുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യം വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതിനും വളരെ മുന്‍പ് ഉണ്ടാകേണ്ടതാണ്. അതിനു കഴിയുമോ. തീര്‍ച്ചയായും കേരളത്തിന് ആരോഗ്യമേഖലയില്‍ എന്തും ചെയ്യാന്‍ കഴിയും. അതിന്റെ കാരണവും വളരെ വ്യക്തം. അതിന് താഴത്തെ ചോദ്യവും ഉത്തരവും ഒന്ന് വായിച്ചിരിക്കുന്നത് വളരെ നന്ന്.
പഴയ ആ ചോദ്യം വീണ്ടും
പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലെ ഷദാബ്ദങ്ങളായുള്ള ഒരു സ്ഥിരം ചോദ്യമുണ്ട്.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഒന്നുപോലും തെറ്റിക്കാത്ത ചോദ്യം
ചോദ്യം ഇങ്ങനെ
കേരളത്തിലെ ആരോഗ്യമേഖലയുടെ മികച്ച പ്രകടനത്തിന് അടിസ്ഥാനമെന്ത്.
ചോയ്‌സ് 1
മികച്ച ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും
ചോയ്‌സ് 2
ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം
ചോയ്‌സ് 3
കഴിവുറ്റ രാഷ്ട്രീയനേതൃത്വം
ചോയ്‌സ് 4
കേരളത്തിലെ സാക്ഷരതയും ആരോഗ്യ അവബോധവും.
ഡോക്ടര്‍മാര്‍ നമ്മ വല്യ പുള്ളികളെന്നു പറഞ് ചോയ്‌സ് ഒന്ന് എന്നെഴുതിയാല്‍
തെറ്റി.
ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം എന്ന സാമ്പത്തിക വിദഗ്ധര്‍ എഴുതിയാല്‍ വീണ്ടും
തെറ്റ്
രാഷ്ട്രീയകാര്‍ മികച്ച രാഷ്ട്രീയ നേതൃത്വം എന്ന് അവകാശപ്പെട്ടാല്‍ അതും
തെറ്റ്.
അതെ അതു തന്നെയാണ് ശരി
കേരളത്തിന്റെ കേരളജനതയുടെ മികച്ച സാക്ഷരതയും ആരോഗ്യ അവബോധവും.
മറ്റെല്ലാ കാരണങ്ങളും ഉണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് ,ഏറ്റവും ശരിയുത്തരം ഇതുതന്നെ.
അതുകൊണ്ടുതന്നെ വാക്‌സിന്‍ നിര്‍മ്മിക്കുവാന്‍ നമുക്ക് കഴിയും ..
അതിന് മുന്‍പ് മരുന്ന് നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാന്‍ നമുക്ക് കഴിയണം
ഇതിനേക്കാള്‍ വലിയ പാന്‍ഡെമിക് വന്നാലും കേരളം പിടിച്ചുനില്‍ക്കും
ഉറപ്പാണ്.
വാശി പിടിപ്പിച്ചാല്‍ വാക്‌സിനും മരുന്നും നിര്‍മിക്കും.
പിന്നല്ല…
ഡോ സുല്‍ഫി നൂഹു
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.