ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷ നല്‍കി ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്.
30 കേന്ദ്രങ്ങളിലായി 26,000 പേരിലാണ് പരീക്ഷണം നടത്തുന്നതെന്ന് ഹൈദരാബദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് അറിയിച്ചു. പതിനാലോളം സംസ്ഥാനങ്ങളില്‍ പരീക്ഷണശാലകള്‍ ഉണ്ടാകും. തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ബിഹാര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിലായി പരീക്ഷണം നടത്താനാണ് പദ്ധതി.
10 സംസ്ഥാനങ്ങളിലായി ഡല്‍ഹി, മുംബൈ, പട്ന, ലഖ്നൗ ഉള്‍പ്പെടെ 19 ഇടങ്ങളില്‍ പരിശോധനകള്‍ നടത്തിയതിന്റെ പഠന റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് ഭാരത് ബയോടെക് മൂന്നാം ഘട്ട പരീക്ഷണത്തിന് അപേക്ഷ നല്‍കിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഭാരത് ബയോടെക്കുമായി വാക്‌സിന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.