ഡല്‍ഹി: കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്സിന് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ എംപിമാര്‍. കോവിഡ് വാക്സിന് സൗജന്യമായി നല്‍കണമെന്ന് ഇടത് എംപിമാരായ എം.വി ശ്രേയാംസ്കുമാറും എളമരം കരീമും ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയല്ല വാക്സിന്. പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിന് ശേഷമാണ് ഇടത് എംപിമാരുടെ പ്രതികരണം. ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത വിലയാണെന്നും എം.വി ശ്രേയാംസ്കുമാര്‍ പറഞ്ഞു. വാക്സിന് വിതരണത്തിലും സംഭരണത്തിലും അവ്യക്തതയുണ്ടെന്നും ഇടത് എംപിമാര്‍ പറഞ്ഞു.
വാക്സിന് സൗജന്യമാക്കണമെന്ന ആവശ്യത്തോട് കേന്ദ്രം പ്രതികരിച്ചില്ലെന്ന് എളമരം കരീം വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് വാക്സിന് ആഴ്ചകള്‍ക്കകം ലഭ്യമാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ശാസ്ത്രജ്ഞര്‍ അംഗീകാരം നല്കുന്ന ഉടന്‍ വാക്സീനേഷന് ആരംഭിക്കും. കോവിഡ് മുന്നണിപ്പോരാളികള്‍ക്കായിരിക്കും വാക്സീന് നല്കുന്നതില് മുന്‍ഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സീന്റെ നിര്‍മാണവും വിതരണവും സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. വാക്സീന് സൗജന്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പാര്‍ലമെന്റിലെ വിവിധ കക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമയവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കോവിഡ് വാക്സിന് ആദ്യം നല്‍കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിലകുറഞ്ഞതും സുരക്ഷിതവുമായ വാക്സിന് ലഭിക്കാന്‍ ലോകം കാത്തിരിക്കുകയാണ്. അതുകൊണ്ടാണ് ലോകം ഇന്ത്യയെ നിരീക്ഷിക്കുന്നത്. കുറഞ്ഞ വിലയക്ക് വാക്സിന് ലഭ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 24 മണിക്കൂറും വാക്സിന് നിര്‍മാണം നടന്നുവരികയാണ്.
കാത്തിരിപ്പ് നീളില്ല, ശാസ്ത്രജ്ഞര്‍ ആത്മവിശ്വാസത്തിലാണെന്നും മോദി പറഞ്ഞു.കോവിഡ് വാക്സിന് ആദ്യമായി ലഭിക്കുന്നത് മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കായിരിക്കും. വാക്സിന്റെ വില സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തിയാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വാക്സിന് വലിയ തോതില്‍ നിര്‍മിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇന്ത്യയിലുണ്ട്. വാസ്തവത്തില്‍, ഇന്ത്യയുടെ തയാറെടുപ്പ് മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതാണെന്നും മോദി ചൂണ്ടിക്കാട്ടി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.