Breaking News

കോവിഡ് വാക്‌സിനേഷന്‍: മൂന്നാംഘട്ടം മാര്‍ച്ച് മുതല്‍

 

ന്യൂഡല്‍ഹി: മൂന്നാംഘട്ട കോവിഡ് വാക്സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. 50 വയസിന് മുകളില്‍ പ്രായമുള്ളതും ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരുമായ 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

രാജ്യത്ത് 5 കോടി ജനങ്ങള്‍ക്ക് ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞു. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിന്‍ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭയിലെ ചോദ്യോത്തരവേളയില്‍ വാക്സിന്‍ വിതരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി.

രാജ്യത്തെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ധനമന്ത്രി 35,000 കോടി രൂപയാണ് വകയിരുത്തിയത്. ആവശ്യമെങ്കില്‍ അത് വര്‍ധിപ്പിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ കോവിഷീല്‍ഡ് വാക്സിനും കോവാക്സിനുമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ 7 പുതിയ വാക്സിന്‍ കൂടി വിവിധ ഘട്ടങ്ങളിലാണുള്ളത്. ഇതില്‍ മൂന്നെണ്ണം ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു.

അതേസമയം വാക്സിന്‍ ആവശ്യവുമായി 22 രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. 15 രാജ്യങ്ങള്‍ക്ക് ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞു. 56 ലക്ഷം ഡോസ് വാക്സിന്‍ സഹായമായും 5ലക്ഷം ഡോസ് കരാര്‍ അടിസ്ഥാനത്തിലും നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.