ചെന്നൈ: 24 മണിക്കൂറിനിടെ രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1.46 ലക്ഷം ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ പ്രതിദിന രോഗമുക്തരുടെ എണ്ണം, രോഗം സ്ഥിരീകരിച്ചവരെക്കാള്‍ കൂടുതലായി. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1.21 കോടിയായി
ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1.50 ലക്ഷത്തില്‍ താഴെ (1,46,907). ഇത് ആകെ രോഗബാധിതരുടെ 1.33 ശതമാനമാണ്. 24 മണിക്കൂറില്‍ 13,742 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 14,037 പേര്‍ രോഗമുക്തരാവുകയും ചെയ്തു. മഹാരാഷ്ട്രയില്‍, കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തില്‍ 298 പേര്‍കൂടി ഉള്‍പ്പെട്ടപ്പോള്‍, കേരളത്തില്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ 803 പേരുടെ വര്‍ധനയുണ്ടായി.
ഒരാഴ്ചയായി 12 സംസ്ഥാനങ്ങളിലെ പ്രതിദിന പുതിയ കേസുകളുടെ ശരാശരി എണ്ണം നൂറില്‍ കൂടുതലാണ്. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ഡല്‍ഹി, ഹരിയാന എന്നിവയാണവ. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം ശരാശരി നാലായിരത്തിലധികം രോഗികള്‍.
ഫെബ്രുവരി 24 ന് രാവിലെ ഏഴ് മണി വരെയുള്ള താല്‍ക്കാലിക കണക്ക് പ്രകാരം 2,54,356 സെഷനുകളിലായി 1,21,65,598 ഗുണഭോക്താക്കള്‍ വാക്‌സിന്‍ സ്വീകരിച്ചു. 64,98,300 ആരോഗ്യപ്രവര്‍ത്തകര്‍ ( ആദ്യ ഡോസ്) 13,98,400 ആരോഗ്യപ്രവര്‍ത്തകര്‍ (രണ്ടാം ഡോസ്) 42,68,898 മുന്നണിപ്പോരാളികള്‍ (ഒന്നാം ഡോസ് ) എന്നിവര്‍ ഉള്‍പ്പെടുന്നു. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള രണ്ടാം ഡോസ് വിതരണം 2021 ഫെബ്രുവരി 13 ന് ആരംഭിച്ചു. കോവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള വാക്‌സിനേഷന്‍ 2021 ഫെബ്രുവരി രണ്ടിനാണ് ആരംഭിച്ചത്.
കേരളത്തില്‍ 4,823 പേരും മഹാരാഷ്ട്രയില്‍ 5869 പേരും തമിഴ്‌നാട്ടില്‍ 453 പേരും കഴിഞ്ഞ 24 മണിക്കൂറില്‍ രോഗ മുക്തരായി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 86.15% വും ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ – 6,218 പേര്‍. കേരളത്തില്‍ 4,034 പേര്‍ക്കും തമിഴ്‌നാട്ടില്‍ 442 പേര്‍ക്കും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്- 51 പേര്‍. കേരളത്തില്‍ 14 പേരും പഞ്ചാബില്‍ 10 പേരും മരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.