Breaking News

യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 790, ആയിരത്തില്‍ താഴെ എത്തുന്നത് രണ്ട് മാസത്തിനു ശേഷം

ഒമിക്രോണ്‍ വ്യാപനത്തിന്റെ ഭീഷണി ഒഴിയുന്നതായി സൂചന. പ്രതിദിന കേസുകളില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി രണ്ട് മാസത്തിനു ശേഷം ഇതാദ്യമായാണ് ആയിരത്തില്‍ താഴെ എത്തുന്നത്.

ദുബായ് : ജനുവരി ആദ്യവാരത്തോടെ ഉയര്‍ന്നു വന്ന പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി യുഎഇയിലെ പിസിആര്‍ ടെസ്റ്റ് പരിശോധന ഫലങ്ങള്‍.

ശനിയാഴ്ച 790 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 873,882 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോര്ട്ട് ചെയ്തതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,293 ആയി. പുതിയ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 2064 പേര്‍ക്ക് കോവിഡ് രോഗം ഭേദപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 388,495 പേര്‍ കഴിഞ്ഞ ദിവസം പിസിആര്‍ ടെസ്റ്റിന് വിധേയരായി.

2021 ഡിസംബര്‍ 10 ന് 56 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് നിരക്ക്. ഡിസംബര്‍ പതിനാലിനു ശേഷം ഇത് ക്രമേണ കൂടുകയായിരുന്നു. പ്രതിദിന കേസുകളുടെ എണ്ണം നൂറായി ഉയര്‍ന്നതിനു ശേഷം പത്തു ദിവസത്തിനുള്ളില്‍ തന്നെ ഇത് ആയിരമായി ഉയരുകയായിരുന്നു.

 2021 ഡിസംബര്‍ പതിനാലിനു ശേഷം  ഈ ഫെബ്രുവരി 18 നാണ് ആദ്യമായി പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെ എത്തുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.