Kerala

ഇന്ന് സംസ്ഥാനത്ത് 3215 പേർക്ക് കൂടി കോവിഡ്; 2532 പേർക്ക് രോഗമുക്തി

 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ജില്ല തിരിച്ച്:

തിരുവനന്തപുരം 656
മലപ്പുറം 348
ആലപ്പുഴ 338
കോഴിക്കോട് 260
എറണാകുളം 239
കൊല്ലം 234
കണ്ണൂര്‍ 213
കോട്ടയം 192
തൃശൂര്‍ 188
കാസര്‍ഗോഡ് 172
പത്തനംതിട്ട 146
പാലക്കാട് 136
വയനാട് 64
ഇടുക്കി 29

ഇന്ന് 12 മരണം;

12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വെണ്‍മനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ മലപ്പുറം വളവന്നൂര്‍ സ്വദേശി മാധവന്‍ (63), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), തൃശൂര്‍ പാമ്പൂര്‍ സ്വദേശി പോള്‍സണ്‍ (53), തൃശൂര്‍ വഴനി സ്വദേശി ചന്ദ്രന്‍നായര്‍ (79), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി സ്റ്റാന്‍ലി (54), എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മയില്‍ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 466 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല;

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 70 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 626, ആലപ്പുഴ 327, മലപ്പുറം 324, കോഴിക്കോട് 256, കൊല്ലം, എറണാകുളം 229 വീതം, കോട്ടയം 189, തൃശൂര്‍ 180, കാസര്‍ഗോഡ് 168, കണ്ണൂര്‍ 165, പാലക്കാട് 132, പത്തനംതിട്ട 99, വയനാട് 62, ഇടുക്കി 27 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, തിരുവനന്തപുരം 23, മലപ്പുറം 8, എറണാകുളം 7, പത്തനംതിട്ട 6, തൃശൂര്‍ 5, കാസര്‍ഗോഡ് 4, പാലക്കാട് 3, ആലപ്പുഴ, വയനാട് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2532 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 268, കൊല്ലം 151, പത്തനംതിട്ട 122, ആലപ്പുഴ 234, കോട്ടയം 138, ഇടുക്കി 43, എറണാകുളം 209, തൃശൂര്‍ 120, പാലക്കാട് 120, മലപ്പുറം 303, കോഴിക്കോട് 306, വയനാട് 32, കണ്ണൂര്‍ 228, കാസര്‍ഗോഡ് 258 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 31,156 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 82,345 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,08,141 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,85,514 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,627 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2324 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,054 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 21,98,858 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,90,612 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകൾ;

ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈന്‍മെന്റ് സോണ്‍ 10, 12(സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7), അരീക്കോട് (8, 10), തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (സബ് വാര്‍ഡ് 4), പുതൂര്‍ (സബ് വാര്‍ഡ് 13, 19), കഴൂര്‍ (8, 9 (സബ് വാര്‍ഡ്), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (9), പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ (3, 4, 18, 22), കൊല്ലം ജില്ലയിലെ പോരുവഴി (9), വയനാട് ജില്ലയിലെ തൊണ്ടര്‍നാട് (5, 6 (സബ് വാര്‍ഡ്), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 3, 27, 28), പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശേരി (സബ് വാര്‍ഡ് 3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരുനാവായ (സബ് വാര്‍ഡ് 17), തൃശൂര്‍ ജില്ലയിലെ ചാലക്കുടി (സബ് വാര്‍ഡ് 32), പഞ്ചാല്‍ (12), ചാഴൂര്‍ (സബ് വാര്‍ഡ് 17), കൊടകര (സബ് വാര്‍ഡ് 2, 14), വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ കടപ്ലാമറ്റം (8), വെച്ചൂര്‍ (4), പാലക്കാട് ജില്ലയിലെ മുതുതല (8), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 1) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 617 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.