ലോകത്ത് കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൈന മുതലെടുക്കുകയാണെന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഡേവിഡ് സ്റ്റില്‍വെല്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലഡാക്ക് സംഘര്‍ഷം ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരമായ ചര്‍ച്ചകളിലൂടെ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചൈന തയ്യാറാകണമെന്നും സ്റ്റില്‍വെല്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയുടെ ഭാഗത്തു നിന്നുണ്ടായ തുടര്‍ച്ചയായ പ്രകോപനത്തിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണാനാകുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷയെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രസ്താവന സ്റ്റില്‍വെല്‍ ആവര്‍ത്തിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന്‍റെ തെക്കുഭാഗത്തെ തന്ത്രപ്രധാന പ്രദേശത്തേക്ക് അതിക്രമിച്ച് കയറാനുള്ള ചൈനീസ് നീക്കത്തിനു പിന്നാലെയാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ബ്രിഗേഡ് കമാന്‍ഡര്‍തല ചര്‍ച്ചകളില്‍ ധാരണയായിരുന്നില്ല. ചൈനീസ് പ്രകോപനത്തെ നേരിടാന്‍ അതിര്‍ത്തിയില്‍ ഇന്ത്യയും സജ്ജമാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.