ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തിയില്‍ വലിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സുഖം പ്രാപിച്ചത് 74,894 പേരാണ്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 33,98,844 ആയി. രോഗമുക്തി നിരക്ക് 77.77 ശതമാനമാണ്. രോഗമുക്തരുടെ എണ്ണം 2020 ജൂലൈ മൂന്നാം വാരത്തില്‍ 1,53,118 ആയിരുന്നത് 2020 സെപ്റ്റംബര്‍ ആദ്യവാരമായപ്പോഴേയ്ക്കും 4,84,068 ആയി ഉയര്‍ന്നു.
ഏറ്റവുമധികം രോഗമുക്തരെന്ന നേട്ടം രേഖപ്പെടുത്തിയ ദിവസം ഇന്ത്യയില്‍ കോവിഡ് ടെസ്റ്റുകളിലും വന്‍കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11.5 ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിദിന പരിശോധന ഏറ്റവും കൂടിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രതിദിന പരിശോധന ശേഷി ഇതിനകം 11 ലക്ഷം കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,54,549 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്.ഇതോടെ ആകെ ടെസ്റ്റുകള്‍ 5.18 കോടി (5,18,04,677) മറികടന്നു.
സമയബന്ധിതമായ രോഗനിര്‍ണയവും ഫലപ്രദമായ ചികിത്സയും രാജ്യത്തെ മരണനിരക്ക് കുറച്ചു. നിലവില്‍ 1.69% ആണ് മരണനിരക്ക്.
2020 ജനുവരിയില്‍ രാജ്യത്ത് പുണെയിലെ ടെസ്റ്റിംഗ് ലാബ് മാത്രമാണുണ്ടായിരുന്നത്. ഇന്ന് അത് സര്‍ക്കാര്‍ മേഖലയിലെ 1040 ഉം സ്വകാര്യ മേഖലയിലെ 638 ഉം ഉള്‍പ്പെടെ 1678 ലാബുകള്‍ ആയി വര്‍ധിച്ചു.
വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:
തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 854 (സര്‍ക്കാര്‍: 469 + സ്വകാര്യമേഖല: 385)
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 703 (സര്‍ക്കാര്‍: 537 + സ്വകാര്യമേഖല: 166)
സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 121 (സര്‍ക്കാര്‍: 34 + സ്വകാര്യമേഖല: 87)
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89,706 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മാത്രം 20,000 ത്തിലേറെപ്പേരാണ് രോഗബാധിതരായത്. പുതിയ കേസുകളില്‍ 60 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് 5 സംസ്ഥാനങ്ങളിലാണ്.
രാജ്യത്ത് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 8,97,394 ആണ്. മഹാരാഷ്ട്രയാണ് മുന്നില്‍ (2,40,000 പേര്‍). കര്‍ണാടകത്തിലും ആന്ധ്രപ്രദേശിലും 96,000-ത്തിലധികം രോഗികള്‍ വീതമുണ്ട്. മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് നിലവില്‍ ചികിത്സയിലുള്ളവരുടെ 61 ശതമാനവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 1,115 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 380 പേരും കര്‍ണാടകത്തില്‍ 146 പേരും തമിഴ്നാട്ടില്‍ 87 പേരും മരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.