തിരുവനന്തപുരം : കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. ഇനി മുതല്‍ ജലദോഷം, പനി എന്നിവ ഉള്ളവര്‍ ചികിത്സ തേടുന്ന ദിവസം ആന്റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കില്‍ പിസിആര്‍ പരിശോധന നടത്തണം. സംസ്ഥാനത്ത് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ തീരുമാനം.
കടുത്ത ശ്വാസകോശ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഫലം നെഗറ്റീവ് ആയാല്‍ അന്ന് തന്നെ പിസിആര്‍ പരിശോധന നടത്തണം. കണ്ടെയിന്മെന്റ് മേഖലയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ആന്റിജന്‍ പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
60 വയസിന് മുകളില്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വിളര്‍ച്ച ഉള്ള കുട്ടികള്‍ ഇവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ദേശീയ അന്തര്‍ദേശീയ യാത്ര ചെയ്തവര്‍ 14 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടാല്‍ അന്ന് തന്നെ ആന്റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കില്‍ പിസിആര്‍ പരിശോധന നടത്തണം.
സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തി പിസിആര്‍ പരിശോധന നടത്തണമെന്നും പുതുക്കിയ പരിശോധനാ മാനദണ്ഡത്തില്‍ പറയുന്നു. സമ്പര്‍ക്ക പട്ടികയില്‍ വന്ന ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര ജീവനക്കാരും പിസിആര്‍ പരിശോധന നടത്തണം. പരോളില്‍ പോകുന്നതോ തിരികെ വരുമ്പോഴോ തടവുകാര്‍ക്ക് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് വന്നുപോയ ആള്‍ക്ക് വീണ്ടും ലക്ഷണങ്ങള്‍ വന്നാല്‍ പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.