തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് ആശങ്കയ്ക്കൊപ്പം ഭരണസിരാകേന്ദ്രത്തിലെ രോഗബാധ പരിഭ്രാന്തി പടര്‍ത്തുന്നു. രോഗികളുമായി സമ്പര്‍ക്ക പട്ടികയിലുള്ള പല ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് തയാറാകാതെ മുങ്ങി നടക്കുന്നതായും ആരോപണമുണ്ട്. സെക്രട്ടേറിയറ്റിലെ പല വകുപ്പുകളിലും കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്നതാണ് ആശങ്ക പടര്‍ത്തിയിരിക്കുന്നത്.
ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചില വകുപ്പുകള്‍ ഭാഗികമായി അടച്ചിരുന്നു. കോവിഡ് ബാധിതരായവരോ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ പെട്ടവരോ ക്വാറന്റൈനില്‍ പോകുന്നതും പതിവാണ്. ഇതിനിടെ ആരോഗ്യവകുപ്പിന്റെ സാനിറ്റൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പല ഓഫീസുകളും വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. എന്നാല്‍ അടുത്തിടെ ആരംഭിച്ച പുതിയ പ്രവണതയാണ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നത്. കോവിഡ് രോഗ ബാധിതരാണെന്നറിയാതെ ജോലിക്കെത്തുന്ന പല ജീവനക്കാരുമുണ്ട്. ഇവര്‍ ദിവസേന ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.
ഇടയ്ക്കെപ്പോഴെങ്കിലും രോഗം സംശയിച്ചോ അല്ലാതെയോ പരിശോധനയ്ക്ക് വിധേയരാകുമ്പോഴാണ് രോഗം തിരിച്ചറിയുന്നത്. ക്വാറന്റൈനില്‍ പ്രവേശിച്ച ഇവരുടെ സമ്പര്‍ക്ക പട്ടിക ഉടന്‍ തയാറാക്കലാണ് അടുത്ത നടപടി. ഈ പട്ടികയില്‍ പെട്ടവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇതില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ പെട്ടവര്‍ക്ക് കോവിഡ് പകര്‍ന്ന് ലഭിച്ചിരിക്കാനുള്ള സാദ്ധ്യത ഏറെയാണ്. എന്നാല്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പെട്ടവര്‍ പോലും ഇക്കാര്യം മറച്ചുവയ്ക്കാന്‍ താല്‍പര്യപ്പെടുന്നതാണ് പുതിയ പ്രവണത. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ പരിശോധനയ്ക്കു വിധേയമാകേണ്ടി വരുമെന്നും രോഗം തെളിഞ്ഞാല്‍ ക്വാറന്റൈനില്‍ പോകേണ്ടി വരുമെന്നും മറ്റുമുള്ള ഭയമാണ് ഇവര്‍ സമ്പര്‍ക്ക വിവരം മറച്ചു വയ്ക്കുന്നത്. എന്നാല്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ പെട്ടവരെ പറ്റിയുള്ള വിവരം സഹ ജീവനക്കാര്‍ക്ക് ഏതാണ്ട് വ്യക്തമായി അറിയാം.
സഹപ്രവര്‍ത്തകര്‍ സ്വമേധയാ പരിശോധനയ്ക്കു ഹാജരാകുമെന്ന കണക്കുകൂട്ടലിലാണവര്‍. എന്നാല്‍ മിക്ക വകുപ്പുകളിലും നടക്കുന്നത് നേരേ മറിച്ചാണ്.പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടവര്‍ പരിശോധനയ്ക്ക് പോകാന്‍ തയാറാവാത്തത് മറ്റു ജീവനക്കാരെ രോഷാകുലരാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ശബ്ദിക്കാന്‍ പലരും തയാറാവുന്നില്ല. സമ്പര്‍ക്ക പട്ടികയില്‍ പെട്ടവരെ പരിശോധനയ്ക്കു വിധേയമാക്കാന്‍ കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ രോഗവ്യാപനം ശക്തമാകുമെന്നാണ് വിലയിരുത്തല്‍.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.