World

കോവിഡ് വ്യാപനം കുറഞ്ഞു; നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ ന്യൂസിലാന്‍ഡ്

 

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ ന്യൂസിലാന്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. രാജ്യത്ത് തിങ്കളാഴ്ച പുതിയ കോവിഡ് കേസുകളൊന്നും തന്നെ റിപോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനു പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ പ്രഖ്യാപിച്ചത്. കുറഞ്ഞത് 16 ദിവസമെങ്കിലും ചില നിയന്ത്രണങ്ങള്‍ തുടരും.

അതേസമയം, കോവിഡ് വ്യാപനമുണ്ടായിരുന്ന വലിയ നഗരമായ ഓക്ക്‌ലാന്‍ഡില്‍ നിയന്ത്രണങ്ങള്‍ തുടരും. ഇവിടെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ലെവല്‍ 2 അലര്‍ട്ടിലേക്ക് ഓക്ക്‌ലാന്‍ഡ് നീങ്ങും. ഓക്ക്ലാന്‍ഡില്‍ ആളുകള്‍ ഒത്തുചേരുന്നവരുടെ എണ്ണം പരമാവധി 10ല്‍നിന്ന് 100 ആക്കി വര്‍ധിപ്പിക്കും. ഓക്ക്‌ലാന്‍ഡിലെ നിയന്ത്രണം നീക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങള്‍ ശരിയായ പാതയിലാണെന്ന് ആത്മവിശ്വാസമുണ്ട്. എങ്കിലും ഓക്ക്‌ലന്‍ഡില്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വരുംദിവസങ്ങളിലെ സ്ഥിതിഗതികള്‍ കൂടി പരിശോധിച്ച ശേഷമാവും ഓക്‌ലാന്‍ഡിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്നാണ് റിപോര്‍ട്ടുകള്‍. ഉന്നത നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ജസീന്ദ ആന്‍ഡേന്‍ ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ആഗസ്തില്‍ കോവിഡിന്റെ രണ്ടാം വരവോടെയാണ് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ 1,815 പേര്‍ക്ക് മാത്രമാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 25 പേര്‍ ഇവിടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 62 പേരാണ് കോവിഡ് ബാധിച്ച്‌ ചികില്‍സയിലുള്ളത്. ഇതില്‍ 33 എണ്ണം സമ്പര്‍ക്കമാണ്. 29 കേസുകള്‍ മടങ്ങിയെത്തിയ യാത്രക്കാരില്‍നിന്ന് റിപോര്‍ട്ട് ചെയ്തതാണ്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.