UAE

ദുബായില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി

 

ദുബായ് : കോവിഡ് പശ്ചാത്തലത്തില്‍ എമിറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുളള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ തുടരാന്‍ ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. ഏപ്രില്‍ പകുതിയോടെ റമദാന്‍ ആരംഭിക്കും. അതുവരെ നിയന്ത്രണങ്ങള്‍ തുടരും. നിലവില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍, എമിറേറ്റിലെ കോവിഡ് വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനമായത്.

സിനിമാ ശാലകള്‍, വിനോദകേന്ദ്രങ്ങള്‍, കായിക വേദികള്‍ മുതലായ ഇന്‍ഡോര്‍ കേന്ദ്രങ്ങളില്‍ പരമാവധി ശേഷിയുടെ 50 ശതമാനം പേര്‍ക്ക് മാത്രമാണ് ഫെബ്രുവരി രണ്ട് മുതല്‍ പ്രവേശനം അനുവദിക്കുന്നത്. ഇത്തരം ഇടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും. ഹോട്ടലുകളുടെ പ്രവര്‍ത്തനം പരമാവധി ശേഷിയുടെ 70 ശതമാനം എന്ന രീതിയില്‍ പുനഃക്രമീകരിക്കേണ്ടതാണ്.

ഹോട്ടലുകളിലെ സ്വകാര്യ ബീച്ചുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന ശേഷി 70 ശതമാനമാക്കി നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മാളുകളില്‍ പരമാവധി ശേഷിയുടെ 70 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. റെസ്റ്ററന്റുകള്‍, കഫേകള്‍ മുതലായ ഭക്ഷണശാലകള്‍ കര്‍ശനമായും രാത്രി ഒരു മണിയോടെ അടയ്ക്കേണ്ടതാണ്. പബ്ബുകള്‍, ബാറുകള്‍ എന്നിവ അടച്ചിടും. സമൂഹ അകലം, മാസ്‌കുകളുടെ ഉപയോഗം എന്നിവ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിലുടനീളം ശക്തമായ പരിശോധനാ നടപടികള്‍ ഏര്‍പ്പെടുത്തുന്നതാണ്.

സമൂഹത്തിന്റെ ആരോഗ്യപരിരക്ഷ മുന്‍നിര്‍ത്തി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നിയമലംഘനം കണ്ടെത്തിയാല്‍ 901 എന്ന സൗജന്യ ഹോട്ട് ലൈന്‍ നമ്പറിലൂടെയും, ദുബായ് പോലീസിന്റെ സ്മാര്‍ട്ട് ആപ്പില്‍ ലഭ്യമാക്കിയിട്ടുള്ള ‘ഐ ഓഫ് ദി പോലീസ്’ സേവനം ഉപയോഗിച്ചും അധികൃതരെ അറിയിക്കാവുന്നതാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.