ഡല്‍ഹി: ഇന്ത്യയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്ന പ്രവണത തുടരുന്നു. 1.84 ലക്ഷം (1,84,182)പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 1.73% മാത്രമാണ്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ ഭൂരിഭാഗവും രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. ആകെ ചികിത്സയില്‍ ഉള്ളവരുടെ 64.71% കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന്. ആകെ രോഗികളുടെ 39.7% കേരളത്തിലും, 25% മഹാരാഷ്ട്രയിലുമാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി 13,298 പേരാണ് രോഗ മുക്തരായത്.13,203 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കായ 131 ആണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ 19,23,37,117 കോവിഡ് പരിശോധനകള്‍ ഇതുവരെ നടത്തി. 21 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദശലക്ഷം പേരിലെ പരിശോധന ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍. 15 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദശലക്ഷം പേരിലെ പരിശോധന ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്.
ആകെ രോഗമുക്തരുടെ എണ്ണം 1.03 കോടി (1,03,30,084) ആയി ഉയര്‍ന്നു. 96.83%ആണ് രോഗമുക്തി നിരക്ക്. ചികിത്സയില്‍ ഉള്ളവരുടെയും ആകെ രോഗബാധിതരുടെയും എണ്ണം തമ്മിലുള്ള അന്തരം വര്‍ധിച്ച് 1,01,45,902 ആയി. 2021 ജനുവരി 25 രാവിലെ എട്ടുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 16,15,504 ഗുണഭോക്താക്കള്‍ രാജ്യമെമ്പാടും നടത്തിവരുന്ന വാക്‌സിനേഷന്‍ പ്രക്രിയയിലൂടെ വാക്‌സിന്‍ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 694 സെഷനുകളിലായി 33,303പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ 28,614 സെഷനുകള്‍ നടന്നു.
പുതുതായി രോഗമുക്തരായവരുടെ 79.12% വും 9 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 5,173 പേര്‍ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ 1,743 പേരും ഗുജറാത്തില്‍ 704 പേരും രോഗ മുക്തരായി. പുതിയ രോഗബാധിതരുടെ 81.26%വും 6 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ 6,036പേര്‍. മഹാരാഷ്ട്രയില്‍ 2,752 പേര്‍ക്കും കര്‍ണാടകത്തില്‍ 573 പേര്‍ക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 131 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 80.15% വും എട്ട് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്- 45 പേര്‍. കേരളത്തില്‍ 20 പേരും ഡല്‍ഹിയില്‍ 9 പേരും മരിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.