News

രാജ്യത്ത് കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

 

ഡല്‍ഹി: രാജ്യത്ത് 37ാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരായി. രോഗസ്ഥിരീകരണ നിരക്കും പ്രതിദിന മരണസംഖ്യയും തുടര്‍ച്ചയായി കുറയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,903 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 48,405 പേരാണ് രോഗമുക്തരായത്. നിലവില്‍ 5.09 ലക്ഷം (5,09,673) പേരാണ് രാജ്യത്ത് ചികിത്സയിലുളളത്. അതേസമയം രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ച് 92.56% ആയി. 79,17,373 പോരാണ് ഇതുവരെ കോവിഡില്‍ നിന്നും രക്ഷ നേടിയത്.

അതുപോലെ തന്നെ രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം ക്രമാനുഗതമായി വര്‍ധിച്ച് 74,07,700 ആയി. കൂടാതെ രാജ്യത്ത് രോഗസ്ഥിരീകരണ നിരക്ക് 7.19 ശതമാനമായി കുറയുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അഞ്ഞൂറില്‍ താഴെ പ്രതിദിന മരണമാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 490 കോവിഡ് മരണങ്ങളാണുണ്ടായത്.

പുതുതായി രോഗമുക്തരായവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ മഹാരാഷ്ടട്രയിലാണ. 8,232 പേരാണ് സംസ്ഥാനത്ത് സുഖംപ്രാപിച്ചത്. കേരളത്തില്‍ 6,853 പേരും ഡല്‍ഹിയില്‍ 6,069 പേരും രോഗമുക്തരായി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളില്‍ നാലിലൊന്ന് (25.51%) മഹാരാഷ്ട്രയിലാണ് നടന്നത്. 125 പേരാണ് സംസ്ഥാനത്ത് കോവിഡിന് കീഴടങ്ങിയത്. ഡല്‍ഹി 77 മരണങ്ങളും പശ്ചിമ ബംഗാളില്‍ 59 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.