കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഈമാസം 7 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കള്‍ക്കും, കുവൈത്തികളുടെ ഗാര്‍ഹിക ജോലിക്കാര്‍ക്കും മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിലാണ് നടപടി.
രാജ്യത്ത് എത്തുന്ന സ്വദേശികള്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കും ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റയിനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അടക്കണം. റെസ്റ്റോറന്റുകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, ഭക്ഷണ വസ്തുക്കളുടെ ഡെലിവറി അനുവദിക്കും.
അതേസമയം ഫാര്‍മസികള്‍ ജംഇയകള്‍, ആവശ്യ സാധങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. റെസ്റ്റോറന്റുകള്‍, കഫെ എന്നിവിടങ്ങളില്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഡെലിവറിയും, ടേക്ക് എവേയും അനുവദിക്കും. സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍, ഹെല്‍ത്ത് ക്ലബ് എന്നിവ ഈ മാസം ഏഴു മുതല്‍ പൂര്‍ണമായും അടച്ചിടാണം. നിലവിലെ സാഹചര്യത്തില്‍ കായിക പരിപാടികളും അനുവദിക്കില്ല. ദേശീയദിനാഘോഷം ഉള്‍പ്പെടെ എല്ലാ ഒത്തുചേരലുകളും മന്ത്രിസഭ വിലക്കിയിട്ടുണ്ട്.
അതേസമയം, വിമാനത്താവളം പൂര്‍ണമായി അടക്കുന്നതും ലോക്ഡോണ്‍ ഏര്‍പ്പെടുത്തുന്നതും അടക്കം കടുത്ത നടപടികളിലേക്ക് തല്‍ക്കാലം കടക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം വരും ദിവസങ്ങളില്‍ തീരുമാനങ്ങളില്‍ മാറ്റം വരുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.