കൊച്ചി: സംസ്ഥാനത്തെ 5000 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കോമേഴ്സ് സ്ഥാപനമായ ഡയഗണ്‍കാര്‍ട്.കോം സൗജന്യമായി കോവിഡ് പ്രതിരോധ കിറ്റുകള്‍ എത്തിച്ചുനല്‍കും. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന രണ്ട് കോട്ടണ്‍ മാസ്‌കുകള്‍, അഞ്ച് ത്രീ-പ്ലൈ അള്‍ട്രാസോണിക് നോസ് പിന്‍ മാസ്‌കുകള്‍, 10 എംഎല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയുള്‍പ്പെട്ട കിറ്റാണ് സ്‌കൂളുകളില്‍ ഡെലിവറി ചെയ്യുന്നത്. http://www.diaguncart.com എന്ന വെബ്സൈറ്റിലൂടെ ആദ്യം അപേക്ഷിക്കുന്ന 5000 വിദ്യാര്‍ഥികള്‍ക്കാണ് കൊറിയര്‍ ചാര്‍ജ് ഉള്‍പ്പടെ സൗജന്യമായി കിറ്റുകള്‍ എത്തിക്കുന്നത്.
ഒരു സ്‌കൂളില്‍ നിന്ന് ചുരുങ്ങിയത് 10 ഓര്‍ഡര്‍ ലഭിച്ചിരിക്കണം. ഒരു സ്‌കൂളിലെ പരമാവധി 200 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇങ്ങനെ കിറ്റുകള്‍ നല്‍കുകയെന്ന് ഡയഗണ്‍കാര്‍ട്.കോം ഡയറക്ടര്‍ ജിജി ഫിലിപ്പ് പറഞ്ഞു. ബള്‍ക് ഓര്‍ഡറുകള്‍ പരിഗണിക്കുന്നതല്ലെന്നും ഓരോ വിദ്യാര്‍ത്ഥിയും വ്യക്തിഗതമായി ഓര്‍ഡര്‍ നല്‍കണമെന്നും ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കിറ്റ് മാത്രമേ നല്‍കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ആകര്‍ഷകമായ പാക്കേജുകളും ഡയഗണ്‍കാര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിപണിവില 15 രൂപയുള്ള ത്രീ-പ്ലൈ അള്‍ട്രാസോണിക് നോസ്-പിന്‍ മാസ്‌കിന് ഒന്നിന് ഒന്നര രൂപ; സ്പ്രെയറോടുകൂടിയ 500 മില്ലി സാനിറ്റൈസര്‍ ബോട്ടിലിന് 80 രൂപ (വിപണി വില – 250), എന്‍95 മാസ്‌ക് 20 രൂപ (വിപണി വില 90), പിപിഇ കിറ്റ് 150 രൂപ (750 ), സുരക്ഷാ ഗൗണ്‍ 65 രൂപ (200) 200 മൈക്രോണ്‍ ഫേസ് ഷീല്‍ഡ് 15 രൂപ (100) 300 മൈക്രോണ്‍ ഫേസ് ഷീല്‍ഡ് 60 രൂപ (250); ഒരു വര്‍ഷം വാറന്റിയുള്ള ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ 850 രൂപ (4000) എന്നിങ്ങനെയാണ് സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള പ്രത്യേക നിരക്ക്. 2500 രൂപ വിപണിവിലയുള്ള 5 ലിറ്റര്‍ സാനിറ്റൈസര്‍ സ്‌കൂളുകള്‍ക്ക് 550 രൂപയ്ക്കും. ലഭ്യമാകും. 350 രൂപയ്ക്കു മേലുള്ള ഓര്‍ഡറുകള്‍ സൗജന്യമായി ഡെലിവറി ചെയ്യും.
കോവിഡ് ഭീതി രൂക്ഷമായിരിക്കെ 20 രൂപ നിരക്കില്‍ മാത്രം സര്‍ജിക്കല്‍ മാസ്‌കുകള്‍ വിപണിയില്‍ ലഭ്യമായിരുന്ന സമയത്ത് 3 രൂപയ്ക്ക് ഇവ ആളുകളിലെത്തിച്ച് ജനശ്രദ്ധയാകര്‍ഷിച്ച ഇകൊമേഴ്സ് സൈറ്റായ ഡയഗണ്‍കാര്‍ട്ടിന് കേരളത്തിലെവിടെയും അതിവേഗം ഉല്‍പ്പന്നങ്ങളെത്തിക്കാനുള്ള ഡെലിവറി സംവിധാനങ്ങളും സ്വന്തമായുണ്ട്.
വിവരങ്ങള്‍ക്ക് കോള്‍ സെന്റര്‍ 9338333303
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.