തിരഞ്ഞെടുപ്പ് പ്രചാരണം എന്നത് `മാര്‍ക്കറ്റിംഗ് ക്യാംപെയ്‌ന്‍’ പോലെ ഏറെ ശ്രമകരമായ യത്‌നമാണ്. അത് ഫലപ്രദമായി ചെയ്യു മ്പോള്‍ മാത്രമേ വാഗ്‌ദാനങ്ങള്‍ നല്‍കുന്നവര്‍ക്ക് അതിന്റെ ഗുണം ലഭിക്കുകയുള്ളൂ. വാഗ്‌ദാനങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ നടപ്പിലാക്കാന്‍ സാധിക്കും വിധം പ്രായോഗിക സാധ്യതയുള്ളതു തന്നെയാകണമെന്നില്ല. അത് എങ്ങനെ സമര്‍ത്ഥമായി `മാര്‍ക്കറ്റിംഗ്’ ചെയ്യുന്നു എന്നതാണ് പ്രധാനം.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങളുടെ കണ്ണ് തള്ളിക്കുന്ന വാഗ്‌ദാനങ്ങളാണ് അന്നത്തെ പ്രതിപക്ഷമായിരുന്ന ബിജെപി നല്‍കിയിരുന്നത്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയി ലെത്തിച്ച് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന മോദിയുടെ പ്രസിദ്ധമായ വാഗ്‌ദാനം ഉദാഹരണം. കേവലം തിരഞ്ഞെടുപ്പ് വേളയിലെ വാചകമടി മാത്രമായിരുന്നു ആ വാഗ്‌ദാനമെന്ന് വിദേശത്തു നിന്നുള്ള കള്ളപ്പണം ഇ ന്ത്യയിലെത്തിക്കാന്‍ ഒരു ചെറുവിരല്‍ പോ ലും അനക്കാന്‍ കൂട്ടാക്കാതിരുന്ന മോദി പിന്നീട് സ്ഥിരീകരിച്ചു. എല്ലാ വര്‍ഷവും രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ എന്നത് ബിജെപിയുടെ മറ്റൊരു വാഗ്‌ദാനമായി രുന്നു. ഗുജറാത്തിനെ ‘വികസനത്തിന്റെ വഴിയിലേക്ക് നയിച്ച വീരനായകന്‍’ എന്ന പരിവേഷമുള്ള മോദി അത് യാഥാര്‍ത്ഥ്യമാക്കുമെന്ന് വി ശ്വസിച്ചവര്‍ ഒട്ടേറെയാണ്. പക്ഷേ മതിയായ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ പ രാജയപ്പെട്ട സര്‍ക്കാര്‍ തൊഴില്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പോലും പുറത്തുവിടാതെയാണ് ഈ പരാജയം മറച്ചുവെക്കാന്‍ ശ്രമിച്ചത്.
ഏതാനും മാസങ്ങള്‍ക്കു ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിലെ ഇരുമുന്നണികള്‍ നല്‍കുന്ന വാഗ്‌ദാനങ്ങള്‍ കാണുമ്പോള്‍ മോദിയുടെ `ഉണ്ടയില്ലാ വെടി’യാണ് ഓര്‍മ വരുന്നത്. മോദി ഉണ്ടയില്ലാഞ്ഞിട്ടും വെടി ലക്ഷ്യത്തിലെത്തിച്ചു. തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലേറി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വാഗ്‌ദാനങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെങ്കില്‍ ആരുടെ വെടിയാകും ലക്ഷ്യത്തിലെത്തുക എന്ന് കണ്ടറിയുക തന്നെ വേണം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒടുവിലത്തെ ബജറ്റ് വാഗ്‌ദാനങ്ങളുടെ നീണ്ട പട്ടിക നിരത്തി ഒരു തിരഞ്ഞെടുപ്പ് പ്രകടനപത്രികയായി മാറുന്നതാണ് കണ്ടത്. യുഡിഎഫും ക്ഷേമരാഷ്‌ട്രീയത്തില്‍ ഒരു കൈ നോക്കാനാണ് ഉദ്യമിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും 6000 രൂപ മിനിമം വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനവും പ്രചാരണ രംഗത്ത് ചലനമുണ്ടാക്കാന്‍ പോന്നതാണ്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യരേഖക്കു താഴെയാണെന്നിരിക്കെ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പു നല്‍കുക എന്ന ലക്ഷ്യത്തോടെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാഹുല്‍ഗാന്ധി അവതരിപ്പിച്ച ന്യായ് പദ്ധതിയുടെ ചുവടുപിടിച്ചാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് വാഗ്‌ദാനം യുഡിഎഫ് രൂപപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പരുങ്ങലിലായ സാമ്പത്തിക നിലയുടെ പശ്ചാത്തലത്തില്‍ പ്രമുഖ മുന്നണികള്‍ മുന്നോട്ടുവെക്കുന്ന വാഗ്‌ദാനങ്ങളുടെ പ്രായോഗികത എത്രത്തോളമാണ്? സര്‍ക്കാര്‍ നിയോഗിച്ച എക്‌സ്‌പെന്റിച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനം ഗുരുതരമായ കടഭാരത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. റവന്യു ചെലവിന്റെ 60.88 ശതമാനം തുകയും പെന്‍ഷനും ശമ്പളവും പലിശയുമായി ചെലവിടുന്ന സര്‍ക്കാരിന്റെ കടം ഓരോ വര്‍ഷവും 14.5 ശതമാനം വീതം വര്‍ധിക്കുകയാണെന്നാണ് എക്‌സ്‌പെന്റിച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നത്. പൊതുകടം രണ്ടര ലക്ഷം കോടി കവിഞ്ഞ സാഹചര്യത്തില്‍ പുതിയ കടമെടുപ്പ് ദുഷ്‌കരമാണ്. പുതിയ കടങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നില കൂടുതല്‍ വഷളാക്കുകയും ചെയ്യും.
2014ല്‍ കോണ്‍ഗ്രസ് ന്യായ് പദ്ധതി മുന്നോട്ടുവെച്ചപ്പോള്‍ അതിനെ പിന്തുണച്ചെങ്കിലും രാജ്യത്തിന് താങ്ങാനാകുന്ന രീതിയില്‍ പദ്ധതി നടപ്പിലാക്കാനുള്ള സാമ്പത്തിക പശ്ചാത്തലമൊരുക്കേണ്ടതുണ്ടെന്നാണ് പ്രുഖ ധനകാര്യ ശാസ്‌ത്രജ്ഞനായ രഘുറാം രാജന്‍ ചൂണ്ടികാട്ടിയത്. ഈ നിരീക്ഷണം കേരളത്തിനും ബാധകമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പശ്ചാത്തലം മെച്ചപ്പെടുന്നതിനുള്ള എന്ത് പദ്ധതിയാണ് ഇരുമുന്നണികള്‍ക്കുമുള്ളത് എന്നുകൂടി വെളിപ്പെടുത്തേണ്ടതുണ്ട്. അത് ബജറ്റ് പ്രസംഗത്തില്‍ കേട്ടതു പോലുള്ള ഭാവനാവിലാസത്തിന് പകരം മൂര്‍ത്തമാകുകയും വേണം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.