India

രാജ്യത്ത് കോവിഡ് പരിശോധന 3.6 കോടിയോട് അടുക്കുന്നു

 

ഇന്ത്യയില്‍ കോവിഡ് പരിശോധന 3.6 കോടിയോട് അടുക്കുന്നു. രാജ്യത്ത് ഊര്‍ജ്ജിത പരിശോധനകളും ഫലപ്രദമായ ചികിത്സയും കോവിഡ് 19 രോഗമുക്തി വര്‍ധിപ്പിക്കുകയും മരണനിരക്കു കുറയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ നടത്തിയത് 3,59,02,137 കോവിഡ് ടെസ്റ്റുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,09,917 ടെസ്റ്റുകളാണ് നടത്തിയത്.

പരിശോധനാസൗകര്യങ്ങള്‍ വികസിപ്പിച്ചതിന്‍റെ ഫലമായി ദശലക്ഷത്തിലെ പരിശോധന (ടിപിഎം) 26,016 ആയി വര്‍ധിച്ചു. ലോകാരോഗ്യ സംഘടനയുടെ ”കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും  ക്രമീകരിക്കുന്നതിനുള്ള പൊതുജനാരോഗ്യ മാനദണ്ഡം” എന്ന മാര്‍ഗനിര്‍ദേശക്കുറിപ്പിലെ നിര്‍ദേശപ്രകാരം ദിനംപ്രതി ദശലക്ഷത്തിലെ പരിശോധന ഇന്ത്യ വര്‍ധിപ്പിച്ചു. രാജ്യത്തിന് ദശലക്ഷത്തില്‍ പ്രതിദിനം 140 പരിശോധനകളാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.

രാജ്യത്തുടനീളം പരിശോധനാ ലാബുകളുടെ ശൃംഖല വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്താകെ 1520 ലാബുകളാണുള്ളത്. ഗവണ്‍മെന്‍റ് മേഖലയില്‍ 984ഉം സ്വകാര്യമേഖലയില്‍ 536ഉം ലാബുകളാണുള്ളത്.

വിവിധ പരിശോധനാ ലാബുകളുടെ ക്രമം;

  • തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 785 (ഗവണ്‍മെന്‍റ്: 459 + സ്വകാര്യമേഖല: 326)
  • ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 617 (ഗവണ്‍മെന്റ: 491 + സ്വകാര്യമേഖല: 126)
  • സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 118 (ഗവണ്‍മെന്റ: 34 + സ്വകാര്യം: 84)
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.