രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9110 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം വര്‍ദ്ധിക്കുന്നതും പുതുതായി രോഗം സ്ഥിരീകരിക്കുന്ന വരുടെ എണ്ണം കുറയുന്നതും രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1.43 ലക്ഷത്തില്‍ (143625) താഴെയായി കുറഞ്ഞു. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.32 ശതമാനം മാത്രമാണ്.
ഇതുവരെ 1.05(10548521) കോടിയോളം ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14016 രോഗികളാണ് സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തരും നിലവില്‍ ചികിത്സയില്‍ കഴിയുന്ന വരും തമ്മിലെ അന്തരം വര്‍ദ്ധിച്ചു. നിലവില്‍ ഇത് 104 0 4 896 ആണ്.
രാജ്യത്ത് രോഗസൗഖ്യം നേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 97.25 ശതമാനമായി ഉയര്‍ന്നു. യുകെ യുഎസ് ഇറ്റലി റഷ്യ ബ്രസീല്‍ ജര്‍മനി എന്നിവിടങ്ങളിലെ രോഗമുക്തി നിരക്ക് ഇന്ത്യയെക്കാള്‍ താഴെയാണ്.പ്രതിദിന മരണങ്ങളുടെ ശരാശരിയിലും രാജ്യത്ത് കുറവ് തുടരുകയാണ്. 2021 ജനുവരി രണ്ടാം വാരത്തില്‍ ശരാശരി എണ്ണം 211 ആയിരുന്നുവെങ്കില്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ ഇത് 96 ആയി കുറഞ്ഞു. 85 ശതമാനം കുറവാണ് ശരാശരി മരണങ്ങളില്‍ ഉണ്ടായിരിക്കുന്നത്
രോഗം സ്ഥിരീകരിച്ചവരിലെ മരണനിരക്ക് (CFR) നിലവില്‍ 1.43 ശതമാനമാണ്. ആഗോള ശരാശരി 2.18 ശതമാനമാണ്. 2021 ഫെബ്രുവരി ഒന്‍പത് രാവിലെ എട്ടു വരെയുള്ള കണക്കുകള്‍ പ്രകാരം 62.6 ലക്ഷത്തോളം ഗുണഭോക്താക്കള്‍ ( 62 59 0 0 8 ) കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു
ഇതില്‍ 548 2102 പേര്‍ ആരോഗ്യപ്രവര്‍ത്തകരും 776 906 പേര്‍ മുന്‍നിര പോരാളികളും ആണ്.
കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഇരുപത്തിനാലാം ദിവസം 446 646 പേര്‍ ( 160 710 ആരോഗ്യപ്രവര്‍ത്തകരും 285 936 മുന്‍നിര പോരാളികളും) 10 269 സെഷനുകളിലായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ 126 756 സെഷനുകളാണ് രാജ്യത്ത് ക്രമീകരിച്ചത്.പുതുതായി രോഗമുക്തി നേടിയ 81.2 ശതമാനം പേര്‍ 6 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നാണ്.
5959 പേര്‍ പുതുതായി രോഗമുക്തി നേടിയ കേരളമാണ് പട്ടികയില്‍ ഒന്നാമത്. മഹാരാഷ്ട്രയില്‍ 34 23 പേരും ബിഹാറില്‍ 550 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 9110 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 81.39 ശതമാനവും 6 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആണ്. 37- 42 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ച കേരളമാണ് പട്ടികയില്‍ ഒന്നാമത്. മഹാരാഷ്ട്രയില്‍ 22 16 പേര്‍ക്കും തമിഴ് നാട്ടില്‍ 464 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 78 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രതിദിന മരണനിരക്ക് നൂറില്‍ താഴെ ആകുന്നത് തുടര്‍ച്ചയായ നാലാം ദിവസമാണ്.ഇന്നലെ സ്ഥിരീകരിച്ച മരണങ്ങളില്‍ 64.1 ശതമാനം 5 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. കേരളത്തില്‍ 16ഉം മഹാരാഷ്ട്രയില്‍ 15 ഉം പഞ്ചാബില്‍ 11ഉം മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.