India

രാജ്യത്ത് രോഗബാധിതരുടെ എണ്ണം 3.6 ലക്ഷത്തിന് താഴെ; പ്രതിദിന മരണനിരക്ക് 500ല്‍ കുറവ്

 

ഡല്‍ഹി: രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം സ്ഥിരമായി താഴുന്നു. ഇന്ന് മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം ഇന്ന് 3.6 ലക്ഷത്തിന് (3,59,819) താഴെയായി. പ്രതിദിന രോഗമുക്തി നിരക്കിന്റെ വര്‍ദ്ധനയും ദിനംപ്രതിയുള്ള മരണനിരക്കിന്റെ കുറവും ആണ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കുറവിന് കാരണമായത്. ഇന്ത്യയുടെ മൊത്തം പോസിറ്റീവ് കേസുകളുടെ വെറും 3.66 ശതമാനം മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 33,494 പേര്‍ക്ക് രോഗമുക്തിയുണ്ടായത് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മൊത്തത്തില്‍ 3,930 പേരുടെ കുറവുണ്ടാക്കിയിട്ടുണ്ട്. സജീവരോഗികളുടെ എണ്ണം കുറയുന്നത് തുടരുന്നു( ഇപ്പോള്‍ 4 ലക്ഷത്തിന് താഴെ). കഴിഞ്ഞ ആഴ്ചയിലെ ശരാശരി പരിശോധിച്ചാല്‍ ഏറ്റവും അധികം അസുഖം ബാധിക്കപ്പെട്ട ആറു സംസ്ഥാനങ്ങളില്‍ സ്ഥായിയായ കുറവ് പ്രകടമാണ്.

പ്രതിദിന രോഗികളുടെ പ്രവണത ഏഴുദിവസത്തെ ശരാശരി (ഏറ്റവും അധികം അസുഖം ബാധിക്കപ്പെട്ട സംസ്ഥാനങ്ങളില്‍) കഴിഞ്ഞ പതിനഞ്ചുദിവസം രാജ്യത്തെ പ്രതിദിന രോഗമുക്തി ദിനം പ്രതി റെക്കാര്‍ഡ് ചെയ്യപ്പെടുന്ന പുതിയ രോഗികളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 30,006 പുതിയ രോഗികളുണ്ടായപ്പോള്‍ 33,494 പേരെ ഈ കാലയളവില്‍ രോഗമുക്തിയെ തുടര്‍ന്ന് ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

രോഗം ഭേദമാകുന്നത് വര്‍ദ്ധിക്കുന്നത് മൂലം നമ്മുടെ രോഗമുക്തി നിരക്ക് ഇന്ന് 94.89% ആയി. മൊത്തം രോഗമുക്തി നേടിയത് 93,24,328 രോഗികള്‍ ആണ്. രോഗമുക്തി നേടുന്നതും സജീവരോഗമുള്ളവരുടെ കേസുകളും തമ്മിലുള്ള എണ്ണത്തിലുള്ള വിടവ് വര്‍ദ്ധിക്കുകയാണ്, ഇപ്പോള്‍ അത് 89,64,509 ആണ്.പുതുതായി രോഗമുക്തി നേടു ന്നവരില്‍ 74.46%വും 10 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ കേന്ദ്രീകൃതമാണ്.

ഒരുദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ക്ക് രോഗമുക്തി നേടിയത് കേരളമാണ്. ഒരുദിവസം 4,748 പേര്‍ക്കാണ് ഇവിടെ രോഗമുക്തി കൈവരിക്കാനായത്. 2,873 പേരുടെ രോഗമുക്തിയുമായി പശ്ചിമബംഗാളും 2,774 മായി മഹാരാഷ്ട്രയുമാണ് പിന്നില്‍.

പുതിയ കേസുകളില്‍ 74%വും 10 സംസ്ഥാനങ്ങള്‍ അല്ലെങ്കില്‍ കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ് . 4,642 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഒരുദിവസം ഏറ്റവും കൂടുതല്‍ രോഗികളുണ്ടായത്. മഹാരാഷ്ട്രയില്‍ 4,268 കേസുകളും പശ്ചിമബംഗാളില്‍ 2,753 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 442 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ മരണങ്ങളുടെ 78.05%വും പത്തു സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങളിലാണ്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ (87) ഉണ്ടായത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നില്‍ യഥാക്രമം 60 ഉം 50 മരണങ്ങളുമായി ഡല്‍ഹിയും പശ്ചിമബംഗാളുമുണ്ട്.

കഴിഞ്ഞ കുറേദിവസങ്ങളായി മരണനിരക്കില്‍ സ്ഥിരമായ കുറവുണ്ട്. കഴിഞ്ഞ ഏഴുദിവസമായി പ്രതിദിന മരണനിരക്ക് 500 എണ്ണത്തില്‍ താഴെയാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.