ഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. അവസാന 24 മണിക്കൂറിലെ പുതിയ രോഗബാധിതരുടെ എണ്ണം 5 മാസത്തിനുശേഷം ആദ്യമായി 27,000 ത്തില്‍ താഴെയായി (26,567). 2020 ജൂലൈ 10ന് 26,506 പേര്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 4 ശതമാനത്തില്‍ താഴെപ്പേരാണ് (3.96%). ചികിത്സയിലുള്ളവരുടെ എണ്ണം 3.83 ലക്ഷമായി (3,83,866) കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,045 പേരാണ് രാജ്യത്ത് കോവി ഡ് രോഗമുക്തരായത്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 12,863 പേരുടെ കുറവിന് ഇതിടയാക്കി.പ്രതിദിന രോഗബാധിതരേക്കാള്‍ രോഗമുക്തര്‍ വര്‍ധിച്ചതോടെ രോഗമുക്തി നിരക്ക് ഇന്ന് 94.59 ശതമാനമായി. ആകെ രോഗമുക്തര്‍ 91,78,946.
രോഗമുക്തരുടെ 76.31% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയില്‍ 7,345ഉം കേരളത്തില്‍ 4,705 ഉം ഡല്‍ഹിയില്‍ 3,818 ഉം പേര്‍ രോഗമുക്തരായി.
പുതിയ രോഗബാധിതരില്‍ 72.50% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തില്‍ 3272, മഹാരാഷ്ട്രയില്‍ 3075, പശ്ചിമ ബംഗാളില്‍ 2214 എന്നിങ്ങനെയാണ് പുതിയ രോഗബാധിതര്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 385 മരണങ്ങളാണ്. ഇതില്‍ 75.58% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കഴിഞ്ഞ ദിവസത്തെ മരണങ്ങളുടെ 16.36% വും ഡല്‍ഹിയിലാണ് (63 മരണം). പശ്ചിമ ബംഗാളില്‍ 48 ഉം മഹാരാഷ്ട്രയില്‍ 40 ഉം പേര്‍ മരിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.