കോവിഡ് ബാധിതരില്‍ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍. മരണ കാരണമായേക്കാവുന്ന മ്യുകോര്‍മികോസിസ് എന്ന അപൂര്‍വ രോഗമാണിത്. അന്‍പതു ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്നതാണ് ഈ ഫംഗസ് ബാധയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കോവിഡ് ബാധിതരായ അഞ്ച് രോഗികളിലാണ് അപൂര്‍വ ഫംഗസ് ബാധ കണ്ടെത്തിയതെന്ന് അഹമ്മദാബാദിലെ റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്‍ജന്‍ പാര്‍ഥ് റാണ പറഞ്ഞു. ഇവരില്‍ രണ്ടു പേര്‍ മരിച്ചു. രണ്ടു പേര്‍ രോഗമുക്തി നേടിയെങ്കിലും കാഴ്ചശക്തി നഷ്ടമായി. രോഗം ബാധിച്ചവരില്‍ നാലു പേര്‍ 34 നും 47 നു മധ്യേ പ്രായമുള്ള പുരുഷന്മാരാണെന്നും ഡോക്ടര്‍ റാണ പറഞ്ഞു.
നേത്രഗോളം വലുതായി പുറത്തേക്കു തള്ളിയ നിലയിലായിരുന്നു രോഗികള്‍. നാലു രോഗികളും അനിയന്ത്രിതമായ പ്രമേഹം ബാധിച്ചവരായിരുന്നു. കോവിഡ് ബാധിതരില്‍ 15 മുതല്‍ 30 ദിവസത്തിനുള്ളിലാണ് മ്യുകോര്‍മികോസിസ് ഫംഗസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളത്. എന്നാല്‍ ഈ നാലു രോഗികളില്‍ രണ്ടു മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഫംഗസ് ബാധയുണ്ടായിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
19 ആളുകളിലാണ് കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ മ്യുകോര്‍മികോസിസ് രോഗം കണ്ടെത്തിയെന്ന് ഡോ. അതുല്‍ പട്ടേല്‍ അറിയിച്ചു. പ്രമേഹ രോഗികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും സ്റ്റിറോയിഡുകള്‍ അമിത തോതില്‍ ഉപയോഗിക്കുന്നവരിലുമാണ് ഫംഗസ് ബാധയുണ്ടാകാന്‍ കൂടുതല്‍ സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.