ഗുരുതരമല്ലാത്ത കോവിഡ് ബാധിതരെ പരിചരിക്കുന്നതിനായുള്ള രാജ്യത്തെ ഫീല്‍ഡ് ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം അവസാനം തുറക്കും. പഴയ മസ്‌കത്ത് വിമാനത്താവള പരിസരത്ത് 200 മുതല്‍ 300 കിടക്കകളോടെയാണ് ആശുപത്രി ഒരുക്കുന്നത്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് ആശുപത്രി പ്രവര്‍ത്തിക്കുക.
രോഗബാധിതരുടെ എണ്ണവും മരണവും ഉയരുന്ന കണക്കിലെടുത്ത് എല്ലാ അത്യാവശ്യ ചികിത്സാ സൗകര്യങ്ങളും ഫീല്‍ഡ് ആശുപത്രിയില്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി അറിയിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗം ആവശ്യമില്ലാത്ത രോഗികള്‍ക്കാണ് ഇവിടെ ചികിത്സ നല്‍കുക. ഇതോടെ ജനറല്‍ ആശുപത്രികളിലുള്ള സമ്മര്‍ദം ഒഴിവാകുകയും മറ്റ് രോഗബാധിതര്‍ക്ക് ചികിത്സ ലഭ്യമാക്കാനും കഴിയും.
ആശുപത്രിയുടെ അവസാനവട്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്ന ജോലികള്‍ മെഡിക്കല്‍ സംഘം നടത്തിവരുകയാണ്. മറ്റ് ഗവര്‍ണറേറ്റുകളിലെ രോഗികളെ കൂടി പ്രവേശിപ്പിക്കാന്‍ കൂടി വേണ്ടിയാണ് ആശുപത്രി ഒരുക്കുന്നതെന്ന് റോയല്‍ ആശുപത്രി ഡയറക്ടര്‍ ജനറല്‍ ഡോ.ഖാസിം ബിന്‍ അഹമ്മദ് അല്‍ സാല്‍മി പറഞ്ഞു. ഇത്തരത്തില്‍ ആശുപത്രി ഒരുക്കുന്നത് ശ്രമകരമല്ല. കിടക്കകളും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സജ്ജീകരിക്കുന്നതിന് പുറമെ ചികിത്സാ സൗകര്യങ്ങള്‍, മരുന്നുകള്‍, രോഗാണു മുക്തമാക്കുന്നതിനുള്ള സാധനങ്ങള്‍ തുടങ്ങി സഹായ ഉത്പന്നങ്ങളായ വെന്റിലേറ്ററുകള്‍ വരെ ഒരുക്കണമെന്ന് ഡോ.ഖാസിം അല്‍ സാല്‍മി പറഞ്ഞു.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളക്ക് ശേഷം വീണ്ടും ഉയരുകയാണ്. ഇത് മറ്റ് ലോകരാജ്യങ്ങളിലെ പോലെ കോവിഡിന്റെ രണ്ടാം വരവാണോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫീല്‍ഡ് ആശുപത്രി നിലവില്‍ വരുന്നത് ചികിത്സാ രംഗത്ത് ആശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.