തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം. ജയിലിലെ 41 തടവുകാര്‍ക്കുകൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു. ഒരു ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 98 തടവുകാരില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു ബ്ലോക്കിലെ 99 പേരെ പരിശോധിച്ചപ്പോഴാണ് 59 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ 1048 തടവുകാരാണ് ജയിലില്‍ ഉളളത്.ചൊവ്വാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ച 71കാരനായ റിമാന്‍ഡ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് അയാള്‍ താമസിച്ചിരുന്ന ബ്ലോക്കിലെ എല്ലാ തടവുകാര്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. രോഗബാധിതരെ താത്കാലികമായി ജയിലിലെ ആഡിറ്റോറിയത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ജയിലിനുളളില്‍ത്തന്നെ സി.എഫ്.എല്‍.ടി.സി. സജ്ജമാക്കി രോഗബാധിതരെ അവിടേക്ക് മാറ്റും. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ ജയിലിലെ മുഴുവന്‍ അന്തേവാസികള്‍ക്കും പരിശോധന നടത്തും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.