Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍

 

സംസ്ഥാനത്ത് നാല് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയിലാണ് മരണശേഷം രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മീഞ്ച സ്വദേശി മറിയുമ്മ, പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഉദുമ സ്വദേശി ബി രമേശന്‍ എന്നിവര്‍ക്കാണ് കൊവിഡ് ബാധയുണ്ടായിരുന്നെന്ന് മരണശേഷം സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കുകളനുസരിച്ച്‌ ഇത് വരെ 20 പേരാണ് കാസര്‍കോ‍ട് ജില്ലയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മറിയുമ്മ ഇന്ന് രാവിലെയാണ് മരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്ന് ഈ മാസം 11നാണ് പരിയാരത്ത് പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് ഇന്ന് സ്ഥിരീകരിച്ച മൂന്നാമത്തെ കൊ വിഡ് മരണമാണിത്.

ന്യൂമോണിയ ബാധിച്ച്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് രമേശന്‍ മരിച്ചത്. ന്യൂമോണിയയും ചര്‍ദ്ദിയും ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെയും ഉദുമയിലേയും സ്വകാര്യ ആശുപത്രികളിലും ഇയാളെ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചേയാണ് മരിച്ചത്. രമേശന്‍്റെ അടുത്ത ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഈ മാസം പതിനൊന്നാം തീയതി മരിച്ച കാസര്‍കോട് വെര്‍ക്കൊടി സ്വദേശി അസ്മക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 38 വയസുകാരി അസ്മ അര്‍ബുദ ബാധിതയായിരുന്നു. അസ്മയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കണ്ണൂര്‍ പായം പഞ്ചായത്തിലെ ഉദയഗിരിയിലെ ഇലഞ്ഞിക്കല്‍ ഗോപിയും കൊവിഡ് ബാധിച്ച്‌ മരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് വന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ന്യുമോണിയ ബാധിച്ചാണ് മരണം. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ​ഗോപിയുടെ ഭാര്യക്കും , മകനും , മരുമകള്‍ക്കും , ചെറുമകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.