തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റേറ്റ് കോവിഡ് ഔട്ട്ബ്രേക്ക് കണ്ട്രോള് സെല്ലിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. കോവിഡ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി കൂടുതല്‍ ബോധവത്കരണവും പരിശീലന പരിപാടികളും സംഘടിപ്പിക്കും. ട്രെയിനിംഗ് നീഡ് അസസ്മെന്റ്, ഫീഡ്ബാക്ക് ആന്റ് ഇവാലുവേഷന്‍ ഓഫ് ട്രെയിനിംഗ്, ഡെയ്ലി കോളം എന്‍ഗേജ്മെന്റ് എന്നിങ്ങനെ വളരെ ചിട്ടയായും ദീര്‍ഘ വീക്ഷണത്തോടെയുമാണ് സ്റ്റേറ്റ് കണ്ട്രോള് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ജില്ലകളിലെ കോവിഡ് പ്രതിരോധ വോളണ്ടിയര്‍മാര്‍ക്കായുള്ള പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കി വരികയാണെന്നും ദീര്‍ഘകാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള പരിശീലനം വിവിധ വകുപ്പുകള്‍ക്ക് നല്‍കാനും പദ്ധതിയുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
പല ഘട്ടങ്ങളിലായാണ് കോവിഡ് കണ്ട്രോള് സെല്‍ കോവിഡ് പ്രതിരോധത്തിന് പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്. ഒന്നാം ഘട്ടത്തില്‍ പ്രധാനമായും ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുതകുന്ന വീഡിയോകള്‍, നവമാധ്യമങ്ങള്‍ക്കായുള്ള ഡിജിറ്റല്‍ പോസ്റ്ററുകള്‍ എന്നിവ തയ്യാറാക്കി. ആരോഗ്യ വകുപ്പിലെയും പോലീസ്, റവന്യു, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെയും ജീവനക്കാരെയും ആരോഗ്യ വോളണ്ടിയര്‍മാരെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള പാഠ്യപദ്ധതി രൂപകല്പന ചെയ്യുകയും അവര്‍ക്കായി സംസ്ഥാന തലത്തില്‍ പരിശീലനം നല്‍കുകയും ചെയ്തു. വിദഗ്ധരുടെ സഹായത്തോടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷണല്‍ പ്രൊസീജറുകള്‍, പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയവ തയ്യാറാക്കി.
രണ്ടാം ഘട്ടത്തില്‍ സി-ഡിറ്റിന്റെ സഹായത്തോടെ ലൈവ് ഓണ്‍ലൈന്‍ സ്ട്രീമിംഗ്, സെല്‍ഫ് പെയ്സ്ഡ് ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി 30 ടൂള്‍ കിറ്റുകള്‍ തയ്യാറാക്കുകയും വിവിധ വിഭാഗം ജീവനക്കാരുടെ പരിശീലനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു.
കോവിഡ് ഐ.സി.യു, കോവിഡ് ബ്രിഗേഡ്, നോണ്‍ കോവിഡ് എന്നിവയുടെ പരിശീലനങ്ങള്‍ക്കും കപ്പാസിറ്റി ബില്‍ഡിംഗിനും ഓണ്‍ലൈന്‍ പാര്‍ട്ടിസിപ്പേറ്ററി മെത്തേഡ് ഏറെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞു. സംസ്ഥാന, ജില്ലാതല കണ്ട്രോള് റൂമുകള്‍ക്കും സംസ്ഥാന, ജില്ലാതല വാര് റൂമുകളിലെ ഓഫീസര്‍മാര്‍ക്കും യഥാസമയം നിര്‍ദ്ദേശവും പരിശീലനവും നല്കി. വിവിധ ഡാഷ് ബോര്‍ഡുകളുടെ ദൈനംദിന അവലോകനത്തില്‍ കണ്ട്രോള് റൂമുകളെ സഹായിക്കുകയും ചെയ്യുന്നു. യു ട്യൂബ് ചാനലിലൂടെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അതാതു സമയം ബോധവല്‍ക്കരണവും പരിശീലനവും നല്‍കുന്നുണ്ട്. ദിശ കോള്‍ സെന്റര്‍, ജില്ലാ കോള്‍ സെന്ററുകള്‍, ഇ-സഞ്ജീവനി എന്നിവയ്ക്കുള്ള പിന്തുണയും ഫലപ്രദമായി നല്‍കുന്നുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.