Gulf

കുവൈത്തിലും, സൗദിയിലും കോവിഡ് പ്രതിദിന കോവിഡ് കേസുകള്‍ 5000 കടന്നു

ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഒമാനില്‍ പുതിയ കോവിഡ് കേസുകള്‍ ആയിരം

ബുദാബി : ജിസിസി രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ക്ക് ഇനിയും ശമനമില്ല. തിങ്കളാഴ്ച സൗദി അറേബ്യയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,505 ആയി.

കുവൈത്തിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇതാദ്യമായി 5000 കടന്നു. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് രാജ്യത്ത് 5,147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കുവൈത്തിലെ നിയമ വകുപ്പ് മന്ത്രി ജമാല്‍ അല്‍ ജലാവിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഐസലൊഷനില്‍ പ്രവേശിച്ചു.

അതിനിടെ, കുവൈത്തില്‍ എത്തുന്ന വിമാന യാത്രികര്‍ക്ക് പത്തു ദിവസം ക്വാറന്റൈന്‍ എന്ന നിബന്ധനയില്‍ ഇളവ് നല്‍കിയിട്ടുമുണ്ട്. ഇനി മുതല്‍ കുവൈത്തില്‍ എത്തുന്ന യാത്രികര്‍ മൂന്നാംദിനം നടത്തുന്ന കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ അവര്‍ക്ക് പിന്നീട് ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് പുതിയ നിയമം.

മാനില്‍ കഴിഞ്ഞ കുറെ നാളായി കുറഞ്ഞു നിന്നിരുന്ന കോവിഡ് കേസുകള്‍ പൊടുന്നനെ വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,113 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരച്ചത്. അതേസമയം, പുതിയ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.