തിരുവനന്തപുരം: ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായെന്ന് അരോഗ്യ വകുപ്പ്. ആറ് ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ലക്ഷണങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് ആളുകള്‍ പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
ഓണത്തോടനുബന്ധിച്ച് ആളുകള്‍ കൂടുതല്‍ അടുത്തിടപഴകാനും അതിലൂടെ രോഗവ്യാപനം വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ കണക്കുകൂട്ടലുകള്‍ ശരിവെക്കുന്നവയാണ് ഓണത്തിന് ശേഷമുളള കോവിഡ് കണക്കുകള്‍.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് മുന്‍ ആഴ്ചകളേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. കൂടാതെ പരിശോധനക്ക് വിധേയമാകുന്നവരില്‍ പോസിറ്റീവ് ആകുന്നവരുടെ തോതും കൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് 9.9 ല്‍ നിന്നും 13.6 ശതമാനമായും കണ്ണൂരില്‍ 8.2 ല്‍ നിന്നും 12.6 ശതമാനമായുമാണ് വര്‍ധിച്ചത്. അതേസമയം കൊല്ലം, ഇടുക്കി ജില്ലകളില്‍ രോഗ വ്യാപന തോത് കുറഞ്ഞിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.