കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയേകുന്നതിനായി ഉന്നതതല സംഘത്തെ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്ക് അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ വര്‍ധനയോ, പുതിയ രോഗബാധിതരില്‍ വര്‍ധനയോ ഉള്ള സംസ്ഥാനങ്ങളാണിവ.
കേന്ദ്രത്തില്‍ നിന്നുള്ള മൂന്നംഗ സംഘങ്ങള്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുതലുള്ള ജില്ലകള്‍ സന്ദര്‍ശിക്കും. കണ്ടെയ്ന്‍മെന്റ്, നിരീക്ഷണം, പരിശോധന, നിയന്ത്രണ നടപടികള്‍ എന്നിവ ശക്തിപ്പെടുത്താനും രോഗബാധിതര്‍ക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനുമുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രസംഘം പിന്തുണ നല്‍കും. നേരത്തെ ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മണിപ്പൂര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലേക്ക് കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചിരുന്നു.
രാജ്യത്തിപ്പോള്‍ ചികിത്സയിലുള്ളത് (4,40,962) ആകെ രോഗബാധിതരുടെ 4.85 ശതമാനമാണ്. രോഗമുക്തി നിരക്ക് ഇന്ന് 93.69 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,493 പേരാണ് രോഗമുക്തരായത്. ആകെ രോഗമുക്തര്‍ 85,21,617 ആയി.രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച് 80,80,655 ആയി.
26 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 20,000-ത്തില്‍ താഴെയാണ്.7 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ 20,000-നും 50,000-നും ഇടയിലാണ് രോഗബാധിതര്‍. മഹാരാഷ്ട്രയിലും കേരളത്തിലും 50,000-ത്തിലേറെ രോഗബാധിതരുണ്ട്.
പുതുതായി രോഗമുക്തരായവരുടെ 77.68 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഡല്‍ഹിയില്‍ 6,963 പേര്‍ സുഖം പ്രാപിച്ചു. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ യഥാക്രമം 6,719 ഉം 4,088 ഉം പേര്‍ രോഗമുക്തരായി. പുതിയ രോഗബാധിതരില്‍ 76.81ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 5,879 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 5,772-ഉം മഹാരാഷ്ട്രയില്‍ 5,760-ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദശലക്ഷം പേരിലെ രോഗസ്ഥിരീകരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 501 മരണങ്ങളില്‍ 76.45% പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 22.16% ഡല്‍ഹിയിലാണ് (111 മരണം). മഹാരാഷ്ട്രയില്‍ 62 മരണവും പശ്ചിമ ബംഗാളില്‍ 53 മരണവും റിപ്പോര്‍ട്ട് ചെയ്തു.13 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ദേശീയ ശരാശരിയേക്കാള്‍ (1.46%) ഉയര്‍ന്ന മരണനിരക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദശലക്ഷത്തിലെ മരണം ദേശീയ ശരാശരിയേക്കാള്‍ കുറവാണ് (96).14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദശലക്ഷത്തിലെ മരണം ദേശീയ ശരാശരിയേക്കാള്‍ (96) കൂടുതലാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.