രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,050 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 18,55,745 ആയി. നിലവിലെ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ നാളെ തന്നെ ആകെ രോഗബാഘധിതരുടെ എണ്ണം 19 ലക്ഷം കടക്കും. 803 മരണങ്ങള്‍ കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ആകെ കൊറോണ മരണം 38,938 ആയി. 2.11 ശതമാനമാണ് ഇതനുസരിച്ച് രാജ്യത്തെ മരണ നിരക്ക്.
ആകെ രോഗബാധിതരുടെ 65.77 ശതമാനവും രോഗമുക്തരായെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് വരെ 12,30,509 പേര്‍ രോഗമുക്തരായി നിലവില്‍ ചികിത്സയിലുള്ളത് 5,86,298 പേരാണ്. പ്രതിദിന കണക്കില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 8,968 കേസുകളും 266 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയില്‍ 7822 കേസുകളും തമിഴ്‌നാട്ടില്‍ 5,609 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 4,752 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ മരണസംഖ്യ 2,500 കടന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.