ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് തുടരുന്നു. കുവൈത്തിലും ഖത്തറിലും ഒരു വര്‍ഷത്തിനിടയിലെ എറ്റവും കൂടുതല്‍ കേസുകളാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്.
അബുദാബി : ഗള്‍ഫ് മേഖലയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.
കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഖത്തറിലും കുവൈത്തിലും ഏറ്റവും അധികം കേസുകള്‍ രേഖപ്പെടുത്തിയ ദിനമാണ് ഞായറാഴ്ച.
കഴിഞ്ഞ 24 മണിക്കുറിനിടെ കുവൈത്തില്‍ 2,999 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ജൂലൈയില്‍ 1,993 പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായ നാലാം ദിവസവും ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്.
2021 നവംബറില്‍ പ്രതിദിന കേസുകള്‍ 50 എന്ന നിലയില്‍ എത്തിയിരുന്നു. അതിനു ശേഷം ഡിസംബര്‍ അവസാന വാരവും ജനുവരി ആദ്യ വാരവുമായി കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്.
മൂന്നു കോടിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഖത്തറില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,487 പുതിയ കേസുകളാണ്. പിസിആര്‍ ടെസ്റ്റിന് വിധേയരായവരില്‍ പത്തുശതുമാനത്തോളം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
2020 മെയ് മാസം 2,355 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ് ഖത്തറിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്.
സൗദി അറേബ്യയിലും യുഎഇയിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സൗദിയില്‍ പുതിയ 3,460 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, 2020 ജൂലൈ മാസം റിപ്പോര്‍ട്ട് ചെയ്ത 4,700 കേസുകള്‍ എന്ന നിലയിലേക്ക് രാജ്യം എത്തിയിട്ടില്ല.
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,759 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. എക്‌സ്‌പോ 2020 ഉള്‍പ്പടെയുള്ള പരിപാടികള്‍ കനത്ത കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംഘടിപ്പിച്ചിട്ടുള്ളത്.
സമാനമായ സാഹചര്യമാണ് ബഹ്‌റൈനിലും പുതിയ കേവിഡ് രോഗികളുടെ എണ്ണം 1,694 അണ്.
മറ്റൊരു ഗള്‍ഫ് രാജ്യമായ ഒമാനിലാണ് ഏറ്റവും കുറവ് പുതിയ കേസുകള്‍ റി്‌പ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഞായറാഴ്ച 373 കേസുകളാണ് സ്ഥിരികരിച്ചച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഒമാനില്‍ 200 നും 300 നും ഇടയ്ക്കാണ് പ്രതിദിന കേസുകള്‍.
കോവിഡിനെ നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മുഖാവരണം ധരിക്കാത്തതിനും മറ്റും കനത്ത പിഴയാണ് ശിക്ഷ
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.