News

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക്കൂടി കോവിഡ്; 89 പേർ രോഗമുക്തർ: ആകെ മരണം 21

Web Desk

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 89 പേർ രോഗമുക്തി നേടി. ഒരാൾ മരണമടഞ്ഞു. എക്സൈസ് വകുപ്പിലെ ഡ്രൈവർ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തുനിന്ന് വന്നു. ഇതരസംസ്ഥാനത്തുനിന്ന് വന്ന 29 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3 പേർക്ക് രോഗം വന്നു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2794 ആയി. ‌1358 പേര്‍ ചികിൽസയിലുണ്ട്. 126839 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 1967 പേർ ആശുപത്രികളിൽ. ഇന്ന് 190 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1690 35 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 3149 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

സെന്‍റിനൽ സർവയലൻസിന്‍റെ ഭാഗമായി 35032 സാംപിൾ പരിശോധിച്ചു. ഹോട്സ്പോടുകൾ 108 ആയി. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്ത വിദേശ രാജ്യങ്ങളിൽ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിന് ചർച്ച നടക്കുന്നു. യുഎഇ ഖത്തർ എന്നീ രാജ്യങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. മറ്റു രാജ്യങ്ങിലെ പ്രവാസികൾക്ക് ഉപകരിക്കും.

കോവിഡ് സ്ഥിരീകരിച്ചവർ ജില്ല അടിസ്ഥാനത്തിൽ

തിരുവനന്തപുരം 5
കൊല്ലം 13
പത്തനംതിട്ട 11
ആലപ്പുഴ 9
കോട്ടയം 11
ഇടുക്കി 6
എറണാകുളം 6
തൃശൂർ 6
പാലക്കാട് 14
മലപ്പുറം 4
കോഴിക്കോട് 5
കണ്ണൂർ 4
കാസർകോട് 3

കോവിഡ് മുക്തരായവർ ജില്ല അടിസ്ഥാനത്തിൽ

തിരുവനന്തപുരം 9
കൊല്ലം 8
പത്തനംതിട്ട 3
ആലപ്പുഴ 10
കോട്ടയം 2
എറണാകുളം 4
തൃശൂർ 22
പാലക്കാട് 11
മലപ്പുറം 2
കോഴിക്കോട് 1
വയനാട് 2
കണ്ണൂർ 4
കാസർകോട് 11

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 days ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.